വയനാട്ടിൽ വീട് നഷ്ടപ്പെട്ടവര്‍ക്ക് വീടിനായി പത്ത് സെന്റ്, റിട്ട. അധ്യാപികയും ഭര്‍ത്താവും സാക്ഷ്യപത്രം നൽകി

Published : Aug 02, 2024, 09:57 PM IST
വയനാട്ടിൽ വീട് നഷ്ടപ്പെട്ടവര്‍ക്ക് വീടിനായി പത്ത് സെന്റ്, റിട്ട. അധ്യാപികയും ഭര്‍ത്താവും സാക്ഷ്യപത്രം നൽകി

Synopsis

റിട്ടയേര്‍ഡ് സ്‌കൂള്‍ അധ്യാപികയായ ഷാജിമോളും ഭര്‍ത്താവ് ആന്റണിയുമാണ് സ്ഥലം നല്‍കാനുള്ള സാക്ഷ്യപത്രം റവന്യു വകുപ്പ് മന്ത്രി കെ. രാജന് കൈമാറിയത്. 

തൃശൂര്‍: വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് വീടു വെക്കാനായി 10 സെന്റ് സ്ഥലം നല്‍കാന്‍ സന്നദ്ധരായി ദമ്പതികള്‍. റിട്ടയേര്‍ഡ് സ്‌കൂള്‍ അധ്യാപികയായ ഷാജിമോളും ഭര്‍ത്താവ് ആന്റണിയുമാണ് സ്ഥലം നല്‍കാനുള്ള സാക്ഷ്യപത്രം റവന്യു വകുപ്പ് മന്ത്രി കെ. രാജന് കൈമാറിയത്. 

മാടക്കത്തറ വില്ലേജില്‍ വാരിക്കുളം എന്ന സ്ഥലത്ത് ഷാജിമോളുടെ പേരിലുള്ള 10 സെന്റ് കരഭൂമിയാണ് വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ വീടും സ്ഥലവും നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് വീടുവെക്കാനായി നല്‍കുന്നത്. വേലൂര്‍ ചിറ്റിലപ്പിള്ളി വീട്ടിലാണ് കൃഷിക്കാരനായ ആന്റണിയും ഷാജിമോളും താമസിക്കുന്നത്. എംബിബിഎസിന് പഠിക്കുന്ന ഡോവിഡ്, എം.എസ്.സി അഗ്രിക്കള്‍ച്ചറിനു പഠിക്കുന്ന ജോണ്‍ എന്നിവര്‍ മക്കളാണ്.

'അനാഥരായി എന്ന് തോന്നുന്ന മക്കളുണ്ടെങ്കിൽ എനിക്ക് തരുമോ മേഡം'; ഹൃദയം തൊട്ട കമന്‍റിന് മറുപടിയുമായി മന്ത്രി

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
Read more Articles on
click me!

Recommended Stories

കുറ്റിക്കാട്ടിൽ 3 പേർ, പൊലീസിനെ കണ്ടപ്പോൾ തിടുക്കത്തിൽ പോകാൻ ശ്രമം, പരിശോധിച്ചപ്പോൾ കണ്ടെത്തിയത് എംഡിഎംഎ വിൽപ്പന
കൊച്ചിയിൽ ലോറി നന്നാക്കുന്നതിനിടെ ദാരുണ അപകടം; നിർത്തിയിട്ട ലോറി ഉരുണ്ടുവന്ന് ഇടിച്ച് യുവാവ് മരിച്ചു