ആലപ്പുഴയിൽ പത്ത് വയസുകാരി ആറ്റിൽ വീണ് മരിച്ചു

Published : Mar 22, 2021, 09:00 AM IST
ആലപ്പുഴയിൽ പത്ത് വയസുകാരി ആറ്റിൽ വീണ് മരിച്ചു

Synopsis

പിതാവ് ആറ്റിൽ ഇറങ്ങി നടത്തിയ തിരച്ചിലിൽ ആറ്റിൽ നിന്നും കുട്ടിയെ ബോധരഹിതയായ നിലയിൽ  കണ്ടെത്തുകയായിരുന്നു. 

ആലപ്പുഴ: ഹരിപ്പാട് പത്ത് വയസുകാരി ആറ്റിൽ വീണ് മരിച്ചു. പള്ളിപ്പാട് നാലുകെട്ടും കവലയിൽ പഴയചാലിൽ പുത്തൻവീട്ടിൽ തോമസ് കോശിയുടെയും നിഷ കോശിയുടെയും മകൾ അലീന സൂസൻ കോശി(10) യാണ് മരിച്ചത്. ഇന്ന് വൈകിട്ട് മൂന്നരയോടെ ആയിരുന്നു അപകടം. വീടിന് സമീപത്ത് ചപ്പ് ചവറ് കളയുവാനായി പോയ കുട്ടിയെ കാണാതാവുകയായിരുന്നു.

തുടർന്ന് നടത്തിയ പരിശോധനയിൽ ആറിന്റെ പടിയിൽ ചവറുകൾ കിടക്കുന്നത് കണ്ട് സംശയം തോന്നിയ പിതാവ് ആറ്റിൽ ഇറങ്ങി നടത്തിയ തിരച്ചിലിൽ ആറ്റിൽ നിന്നും കുട്ടിയെ ബോധരഹിതയായ നിലയിൽ  കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ ഹരിപ്പാട് താലൂക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സ്കൂട്ടറിൻ്റെ മുൻവശത്ത് സൂക്ഷിച്ചത് പടക്കം, വിജയാഹ്ളാദത്തിനിടെ തീ പടർന്ന് പൊട്ടിത്തെറിച്ചു; യുവാവിന് ദാരുണാന്ത്യം
പ്രതിപക്ഷ നേതാവിന്‍റെ വാർഡിൽ ബിജെപി, മന്ത്രിയുടെ വാർഡിൽ കോൺഗ്രസ്, ആർഷോക്കെതിരെ പരാതി നൽകിയ നിമിഷക്ക് പരാജയം, കൊച്ചിയിലെ 'കൗതുക കാഴ്ച'