
കൊച്ചി: ചെമ്മീൻ നോവൽ ജപ്പാൻ ഭാഷയിലേക്ക് വിവർത്തനം ചെയ്ത് പ്രശസ്തയായ ജപ്പാൻ സ്വദേശിയും സാഹിത്യകാരിയുമായ തക്കാക്കോ തോമസ് അന്തരിച്ചു. 81 വയസായിരുന്നു. കൊച്ചി വരാപ്പുഴ കൂനൻമാവിലെ വീട്ടിൽ ഇന്ന് രാവിലെയായിരുന്നു മരണം. ജപ്പാനിലെ ഇറ്റാമിയ സ്വദേശിയായ തക്കാക്കോ വരാപ്പുഴ സ്വദേശിയായ തോമസിനെ വിവാഹം ചെയ്ത് 56 വർഷമായി കൊച്ചിയിലാണ് കുടുംബ സമേതം താമസിക്കുന്നത്. ജപ്പാനിൽ നിന്ന് എത്തുന്ന നയതന്ത്ര ഉദ്യോഗസ്ഥർക്കായി ദ്വിഭാഷിയായും പ്രവർത്തിച്ചിരുന്നു. 10 വർഷം കുസാറ്റിൽ ജാപ്പനീസ് ഭാഷ അധ്യാപികയായി ജോലി ചെയ്തിട്ടുണ്ട്. സംസ്കാരം പിന്നീട് നടക്കും.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam