കറുത്ത ബൊലേറോ, താമരശ്ശേരി ചുരത്തിൽ കാറിന് വട്ടം വെച്ചു, ചില്ല് തകർത്ത് കവർന്നത് 68 ലക്ഷം; മുഖ്യപ്രതി പിടിയിൽ

Published : Jan 02, 2024, 07:03 PM IST
കറുത്ത ബൊലേറോ, താമരശ്ശേരി ചുരത്തിൽ കാറിന് വട്ടം വെച്ചു, ചില്ല് തകർത്ത് കവർന്നത് 68 ലക്ഷം; മുഖ്യപ്രതി പിടിയിൽ

Synopsis

രണ്ടു കാറുകളിലായി വന്ന കവർച്ച സംഘം മുൻപിലും പുറകിലുമായി ബ്ലോക്കിട്ട് കാറിന്റെ സൈഡ് ഗ്ലാസ്സുകൾ ഇരുമ്പ് പൈപ്പ് കൊണ്ട് അടിച്ചു തകർത്ത് വിശാലിനെ അടിച്ചു പുറത്തേക്കിട്ട ശേഷം കാറും കാറിൽ സൂക്ഷിച്ചിരുന്ന 68-ലക്ഷം രൂപയുമായി രക്ഷപ്പെടുകയായിരുന്നു.

താമരശ്ശേരി: കോഴിക്കോട് താമരശ്ശേരി ചുരത്തിൽ കാർ തടഞ്ഞു നിർത്തി 68 ലക്ഷം രൂപ കവർച്ച ചെയ്ത സംഘത്തിലെ ഒരാൾ കൂടി  പിടിയിലായി. തൃശൂർ, മാള, കുറ്റിപുഴക്കാരൻ വീട്ടിൽ സിജിൽ( 29) ആണ് താമരശ്ശേരി പൊലീസിന്‍റെ പിടിയിലായത്. കവർച്ചാ സംഘം ക്യത്യം നടത്താൻ ഉപയോഗിച്ച കറുപ്പ് ബൊലേറോ കാർ സഹിതം മാളയിൽ വെച്ചാണ് ഇയാൾ പിടിയിലായത്. കേസിൽ രണ്ട് പേർ അറസ്റ്റിലായത് അറിഞ്ഞ് സിജിൽ ഒളിവിൽ വരുകയായിരുന്നു. സിജിലിനെ താമരശ്ശേരി കോടതിയിൽ ഹാജരാക്കി റിമാന്‍റ് ചെയ്തു. 

ഇതോടെ ഈ  കേസിൽ ഏഴ് പേർ അറസ്റ്റിലായി. ഡിസംബർ 13-ന് രാവിലെ 8മണിയോടെയാണ് ചുരം ഒൻപതാം വളവിനും എട്ടാം വളവിനും ഇടയിൽ വെച്ച് മൈസൂരിൽ നിന്നും സ്വർണ്ണം വാങ്ങിക്കുന്നത്തിനായി കൊടുവള്ളിയിലേക്ക് കാറിൽ വരികയായിരുന്ന മഹാരാഷ്ട്ര സ്വാദേശിയും മൈസൂരിൽ താമസക്കാരനുമായ വിശാൽ ഭഗത് മട്‌കരി എന്നാളെ രണ്ടു കാറുകളിലായി വന്ന കവർച്ച സംഘം മുൻപിലും പുറകിലുമായി ബ്ലോക്കിട്ട് കാറിന്റെ സൈഡ് ഗ്ലാസ്സുകൾ ഇരുമ്പ് പൈപ്പ് കൊണ്ട് അടിച്ചു തകർത്ത് വിശാലിനെ അടിച്ചു പുറത്തേക്കിട്ട ശേഷം കാറും കാറിൽ സൂക്ഷിച്ചിരുന്ന 68-ലക്ഷം രൂപയുമായി കടന്ന് കളഞ്ഞത്. 

സംഭവത്തിനു ശേഷം പതിനഞ്ചാം തീയ്യതിയാണ് വിശാൽ പരാതിയുമായി താമരശ്ശേരി പൊലീസ് സ്റ്റേഷനിൽ വരുന്നത്. സംഭവത്തെ കുറിച്ച് നിരവധി സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ച് അന്വേഷണം നടത്തിയ പൊലീസ് മണിക്കൂറുകൾക്കുള്ളിൽ രണ്ടു പ്രതികളെ കസ്റ്റഡിയിൽ എടുക്കുകയും മറ്റ് പ്രതികളെ കുറിച്ച് വിവരം ശേഖരിക്കുകയും ചെയ്തിരുന്നു. തൃശൂർ കേന്ദ്രീകരിച്ചുള്ള കുഴൽപ്പണ കവർച്ച സംഘത്തിലെ ചിലരാണ് ആസൂത്രണം ചെയ്തത്. സ്വർണ്ണ-കുഴൽ പ്പണ ഇടപാടുകാർ മുതൽ നഷ്ടപ്പെട്ടാൽ പരാതി നൽകില്ലെന്ന് മനസ്സിലാക്കിയാണ്‌ പ്രതികൾ കവർച്ച നടത്തിയത്. 

Read More : 17കാരി കൂട്ടുകാരനെ വിശ്വസിച്ചു, നടന്നത് ചതി; ഹോട്ടലിലെത്തിച്ച് പീഡനം, ബീച്ച് ഫോട്ടോഗ്രാഫറടക്കം 10 പേർ പിടിയിൽ

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പാലക്കാട് വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം, രണ്ടാമത്തെയാൾ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ
പുലർച്ചെ മൂന്ന് മണിക്ക് വീട്ടിലെത്തി, ജനൽ ചില്ലുകളും വീട്ടുപകരങ്ങളും അടിച്ചു തകർത്തു, ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ