വിദ്യാർത്ഥി കൂട്ടായ്മയുടെ സ്നേഹത്തില്‍ തങ്കമണി അമ്മക്ക് സ്വന്തമായൊരു വീട്

Published : Sep 10, 2018, 07:16 PM ISTUpdated : Sep 19, 2018, 09:22 AM IST
വിദ്യാർത്ഥി കൂട്ടായ്മയുടെ സ്നേഹത്തില്‍ തങ്കമണി അമ്മക്ക് സ്വന്തമായൊരു വീട്

Synopsis

പത്താം തരം പൂർത്തിയാക്കി ഇപ്പോൾ പ്ലസ് വൺ, ബിരുദ കോഴ്സുകൾ പഠിക്കുന്ന കുട്ടികളാണ് മർകസ് സ്കൂളിലെ അധ്യാപകൻ സി.പി. ഫസൽ അമീന്‍റെ നേതൃത്വത്തിൽ ശ്രമദാനത്തിലൂടെ താൽക്കാലിക വീട് നിർമിച്ചു നൽകിയത്. വയനാട് കേന്ദ്രമായി പ്രവർത്തിക്കുന്ന നന്മ സന്നദ്ധസംഘടനയുമായി സഹകരിച്ചാണ് ഈ സേവന പദ്ധതി പൂർത്തിയാക്കിയത്

കുന്ദമംഗലം: പ്രളയത്തിൽ വീട് നഷ്ടപ്പെട്ട് അന്തിയുറങ്ങാൻ ഏറെ പ്രയാസപ്പെട്ടിരുന്ന തങ്കമണിയമ്മക്കും കുടുംബത്തിനും വിദ്യാർത്ഥികളുടെ കൂട്ടായ്മയിൽ വീടൊരുങ്ങി. ഓടമ്പം പൊയിലിൽ താമസിക്കുന്ന തങ്കമണിയമ്മക്കാണ് കാരന്തൂർ മർകസ് ബോയ്സ് ഹൈസ്കൂളിലെ പൂർവ വിദ്യാർഥികൾ താൽക്കാലിക ഭവനമൊരുക്കിയത്.

പത്താം തരം പൂർത്തിയാക്കി ഇപ്പോൾ പ്ലസ് വൺ, ബിരുദ കോഴ്സുകൾ പഠിക്കുന്ന കുട്ടികളാണ് മർകസ് സ്കൂളിലെ അധ്യാപകൻ സി.പി. ഫസൽ അമീന്‍റെ നേതൃത്വത്തിൽ ശ്രമദാനത്തിലൂടെ താൽക്കാലിക വീട് നിർമിച്ചു നൽകിയത്. വയനാട് കേന്ദ്രമായി പ്രവർത്തിക്കുന്ന നന്മ സന്നദ്ധസംഘടനയുമായി സഹകരിച്ചാണ് ഈ സേവന പദ്ധതി പൂർത്തിയാക്കിയത്.

ഈടുറപ്പുള്ള വീടെന്ന തങ്കമ്മയുടെ സ്വപ്നത്തിന് വിദ്യാർഥികൾ എല്ലാവിധ സഹായവും വാഗ്ദാനം ചെയ്തു. നന്മ കോ ഓഡിനേറ്റർ ജോസഫ് ടി.ജെ, വിദ്യാർത്ഥികളായ ഫയാസ് കുറ്റിക്കാട്ടൂർ, സാകിത്ത്, ഉനൈസ് പടനിലം, മിസ്ഹബ് കെ.കെ, ഷംനാസ്, തമീം ഷാ, ഹസൻ നുബൈഹ്, നജീം കാരന്തൂർ, ജസീം, ഷാമിൽ, സലീജ് പങ്കെടുത്തു. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇത് ചെയ്യാൻ ബിഎസ്എൻഎൽ ഉദ്യോഗസ്ഥർ ഓട്ടോറിക്ഷയിൽ വരില്ലല്ലോ? നാട്ടുകാർ ഇടപെട്ടു; മുക്കത്ത് കേബിൾ മുറിച്ച് കടത്താനുള്ള ശ്രമം പാളി
വിമതന്‍റെ മുന്നിൽ മുട്ടുമടക്കി പാർട്ടി, ബെസ്റ്റ് ടൈം! ഇനി പഞ്ചായത്ത് ഭരിക്കും ജിതിൻ പല്ലാട്ട്; തിരുവമ്പാടിയിൽ കോൺഗ്രസിന് വലിയ ആശ്വാസം