
കോഴിക്കോട്: ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന വിദ്യാര്‍ത്ഥികളെ ഥാര്‍ ജീപ്പ് ഇടിച്ചു തെറിപ്പിച്ചു. കോഴിക്കോട് നാദാപുരത്താണ് അപകടമുണ്ടായത്. അമിത വേഗതയിലെത്തിയ ഥാര്‍ ജീപ്പാണ് അപകടമുണ്ടാക്കിയതെന്നും വാഹനത്തില്‍ ഉണ്ടായിരുന്നവര്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണെന്ന് സംശയിക്കുന്നതായും നാട്ടുകാര്‍ ആരോപിച്ചു. മുതുവടത്തൂര്‍ സ്വദേശിയും എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയുമായ ഹംദാന്‍ മുഹിയുദ്ദീന്‍, തലായി സ്വദേശിയും ബിരുദ വിദ്യാര്‍ത്ഥിയുമായ മുഹമ്മദ് സെലൂം എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു അപകടം നടന്നത്. ആദ്യം ഒരു കാറില്‍ ഇടിച്ച ശേഷം ജീപ്പ് ബൈക്കില്‍ ഇടിക്കുകയായിരുന്നുവെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. പരിക്കേറ്റ ഇരുവരെയും സമീപത്തുണ്ടായിരുന്ന മറ്റൊരു വാഹനത്തിലെ യാത്രക്കാരാണ് ആശുപത്രിയില്‍ എത്തിച്ചത്. കുറ്റ്യാടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam