
പാലക്കാട്: കനത്ത ചൂടിൽ വെന്തുരുകി പാലക്കാട്. പകൽസമയത്തെ ശരാശരി താപനില 39 ഡിഗ്രിയിലെത്തിയിരിക്കുകയാണ്. വരാനിരിക്കുന്നത് കടുത്ത വരൾച്ചയുടെ ദിവസങ്ങളാണെന്നാണ് വിലയിരുത്തൽ.
മാർച്ച് മാസം തുടങ്ങുമ്പോൾത്തന്നെ പാലക്കാട്ടെ താപനില നാൽപത് ഡിഗ്രിയിലേക്കടുക്കുകയാണ്. രാത്രികാലങ്ങളിൽ നല്ല തണുപ്പും പകൽ കനത്ത ചൂടുമെന്നതാണ് പാലക്കാട്ടെ അന്തരീക്ഷം. ഈ നില തുടർന്നാൽ വരും ദിവസങ്ങളിൽ 42 വരെ എത്തിയാലും അത്ഭുതപ്പെടാനില്ലെന്നാണ് വിദഗ്ധരുടെ നിരീക്ഷണം.
നേരത്തെ, 2015ലാണ് പാലക്കാട് അന്തരീക്ഷ താപനില 40 കടന്നത്. അന്ന് 41.5 രേഖപ്പെടുത്തി. 2016 ൽ 41.9 ഉം രേഖപ്പെടുത്തി. ചൂട് കനത്തുതുടങ്ങിയ ഫെബ്രുവരിയിൽ തന്നെ മലമ്പുഴയിൽ ആടുകൾ ചത്തുവീണതും ആശങ്ക പടർത്തിയിട്ടുണ്ട്. സൂര്യാഘാതത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പും നിലനിൽക്കുന്നുണ്ട്.
വേനൽമഴയിലാണ് ഇനി പ്രതീക്ഷ. ജലസംഭരണികളിലെ വെളളം കൂടി വറ്റിയാൽ മാർച്ച് പകുതിയോടെ തന്നെ പാലക്കാട് വരൾച്ചയിലേക്ക് കടക്കും.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam