വീട്ടുമുറ്റത്തിരുന്ന ബൈക്ക് റോഡിലിട്ട് കത്തിച്ചു

Published : Aug 11, 2018, 05:59 PM ISTUpdated : Sep 10, 2018, 03:07 AM IST
വീട്ടുമുറ്റത്തിരുന്ന ബൈക്ക്  റോഡിലിട്ട് കത്തിച്ചു

Synopsis

വീട്ട് മുറ്റത്തിരുന്ന ബൈക്ക് റോഡിലിട്ട് കത്തിച്ചു. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് കാക്കാഴം പുതുവൽ നവകുമാറിന്‍റെ സ്പ്ലെന്‍റർ ബൈക്കാണ് കത്തിച്ചത്.  ഇന്ന്  രാവിലെയാണ് ബൈക്ക് കത്തിച്ച നിലയിൽ കണ്ടത്.   

അമ്പലപ്പുഴ: വീട്ട് മുറ്റത്തിരുന്ന ബൈക്ക് റോഡിലിട്ട് കത്തിച്ചു. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് കാക്കാഴം പുതുവൽ നവകുമാറിന്‍റെ സ്പ്ലെന്‍റർ ബൈക്കാണ് കത്തിച്ചത്.  ഇന്ന് (11.8.2018) രാവിലെയാണ് ബൈക്ക് കത്തിച്ച നിലയിൽ കണ്ടത്. അമ്പലപ്പുഴ പോലീസ് സ്റ്റേഷന്‍റെ  തൊട്ട് വടക്ക് ഭാഗത്തായിട്ടായിരുന്നു സംഭവം. 

വീട്ടുമുറ്റത്തിരുന്ന KL 04 A 6748 നമ്പരിലുള്ള  ബൈക്ക് പുലർച്ചെയോടെ വീടിന് സമീപമുള്ള റോഡിലിട്ട് കത്തിക്കുകയായിരുന്നുവെന്ന് നവകുമാർ അമ്പലപ്പുഴ സ്റ്റേഷനിൽ നൽകിയ പരാതി പറഞ്ഞു. ബൈക്ക് പൂർണമായും കത്തിനശിച്ചു. മുൻ വൈരാഗ്യമാണ് ഇതിന് കാരണമെന്ന് സൂചനയുണ്ട്. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ലോട്ടറിക്കടയിൽ മോഷണം; 5 ലക്ഷം രൂപയുടെ ലോട്ടറി ടിക്കറ്റും പതിനായിരം രൂപയും കവർന്നു
കോൺഗ്രസിന് 30% വോട്ട് 8 ജില്ലകളിൽ, സിപിഎം 2 ജില്ലകളിൽ മാത്രം; ബിജെപി 20% കടന്നത് തിരുവനന്തപുരത്ത് മാത്രം, തദ്ദേശത്തിലെ യഥാർത്ഥ കണക്ക് പുറത്ത്