
കണ്ണൂർ: കണ്ണൂർ (Kannur) അഴീക്കലിൽ തിമിംഗലത്തിന്റെ (Whale) ജഡം കരയ്ക്കടിഞ്ഞു. ഇന്ന് രാവിലെ ലൈറ്റ് ഹൌസിന് സമീപത്താണ് തിമിംഗലത്തിന്റെ ജഡം കണ്ടെത്തിയത്. ജഡം കണ്ട നാട്ടുകാർ ഉടൻ തന്നെ കോസ്റ്റൽ പൊലീസിനെ (Coastal Police) വിവരമറിയിക്കുകയാരിന്നു. കോസ്റ്റൽ പൊലീസെത്തി നടപടികൾ സ്വീകരിച്ചു. വെറ്ററിനറി സർജൻ എത്തി ഉച്ചയോടെ പോസ്റ്റ്മോർട്ടം നടപടികൾ ആരംഭിച്ചിട്ടുണ്ട്. പോസ്റ്റ്മോർട്ടം (Post Mortem) പൂർത്തിയായതിന് ശേഷം മാത്രമേ എന്താണ് മരണകാരണം എന്ന് വ്യക്തമാകൂ.
തിമിംഗലത്തിന്റെ മൃതദേഹത്തിന്റെ വായ്ഭാഗത്ത് വല കുടുങ്ങി കിടക്കുന്നുണ്ട്. ശരീരത്തിൽ നിന്ന് കുടൽ മാലകൾ പുറത്തുവന്നിട്ടുണ്ട്. അസ്വാഭാവിക മരണമാണോ അതോ സ്വാഭാവികമോ എന്ന് പോസ്റ്റ്മോർട്ടത്തിന് ശേഷം മാത്രമേ സ്ഥിരീകരിക്കാനാകൂ. വൈകുന്നേരത്തോടെ പോസ്റ്റ്മോർട്ടം പൂർത്തിയാകും എന്നാണ് കരുതുന്നത്. . പോസ്റ്റ്മോർട്ട നടപടികൾക്ക് ശേഷം സംസ്കരിക്കും.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam