
മാവേലിക്കര: വാട്ടർ അതോറിറ്റി ഓഫിസിലും സ്വകാര്യ സ്കൂളിലും മോഷണം (Theft) . പുതിയകാവിനു സമീപത്തുള്ള വാട്ടർ അതോറിറ്റി സബ് ഡിവിഷൻ ഓഫിസിലും (Water Authority office) ഇൻഫന്റ് ജീസസ് സ്കൂളിലും ( private school) ആണ് മോഷണം നടന്നത്. വാട്ടർ അതോറിറ്റി ഓഫിസിൽ നിന്നുo 650 രൂപയും സ്കൂളിൽ നിന്നു 80000 രൂപയും അപഹരിച്ചു.
ഓഫിസിന്റെ മുൻവശത്തെ വാതിൽ തകർത്ത് അകത്ത് കടന്ന മോഷ്ടാക്കൾ മേശയും അലമാരകളും കുത്തിത്തുറന്നു സാധനങ്ങൾ വലിച്ചുവാരിയിട്ട നലയിലായിരുന്നു. അലമാരയ്ക്കുള്ളിൽ ഉണ്ടായിരുന്ന 650 രൂപയാണ് മോഷ്ടിക്കപ്പെട്ടത്.
ലോക്കർ ഉണ്ടായിരുന്നെങ്കിലും അതു തുറന്നിട്ടില്ല. ഇൻഫന്റ് ജീസസ് സ്കൂളിൽ അകത്തു കടന്ന മോഷ്ടാക്കൾ സ്കൂൾ ചാപ്പൽ, ഓഫിസ് എന്നിവയുടെ വാതിലുകൾ കുത്തിത്തുറന്നു. ഓഫിസിനുള്ളിൽ മേശയിൽ സൂക്ഷിച്ചിരുന്ന 80000 രൂപയാണു നഷ്ടമായത്. അലമാരകൾ കുത്തിത്തുറന്നു സാധനങ്ങൾ വലിച്ചുവാരിയിട്ടിരുന്നു. പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
മോതിരം പണയം വെച്ചതിനെ ചൊല്ലിയുള്ള തർക്കത്തിനൊടുവിലെ കൊലപാതകം; പ്രതികൾ കുറ്റക്കാരെന്ന് കോടതി
മദ്യപിച്ച് ബൈക്കോടിച്ചതിന് തടഞ്ഞു; പൊലീസിന് മുന്നില്‍ ബ്ലേഡ് കൊണ്ട് കഴുത്ത് മുറിച്ച് യുവാവ്
പൂര്‍ണ്ണ ഗര്‍ഭിണിയെയും മകനെയും ക്രൂരമായി കൊലപ്പെടുത്തി; പ്രതി കുറ്റക്കാരന്‍
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam