
തൃശ്ശൂർ: കൂവളത്തിന്റെ ചില്ല ഒടിഞ്ഞുവീണ് ഗുരുവായൂർ ക്ഷേത്രദർശനത്തിനെത്തിയ യുവതിക്ക് പരിക്ക്. ഇന്ന് രാവിലെയായിരുന്നു സംഭവം. തലക്ക് പരിക്കേറ്റ യുവതിയെ ആശുപത്രിയിലേക്ക് മാറ്റി. ഗുരുവായൂർ ക്ഷേത്രത്തിന്റെ തെക്കേ നടയിലാണ് കൂവളം നിന്നിരുന്നത്. അനുമോളെന്ന 27കാരിക്കാണ് പരിക്കേറ്റത്. തലയിലേക്കാണ് മരമൊടിഞ്ഞ് വീണത്. ഉടൻ തന്നെ ഇവരെ ദേവസ്വം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒടിഞ്ഞുവീണ മരത്തിന്റെ ചില്ല പിന്നീട് വെട്ടിമാറ്റി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam