വിവാഹത്തിന് തൊട്ട് മുന്‍പ് വഴക്ക്; വിവാഹം നടന്നില്ല, കൂട്ടത്തല്ല്, വരന്‍റെ അച്ഛന് പരിക്ക്

Published : Sep 05, 2022, 11:04 AM ISTUpdated : Sep 05, 2022, 11:08 AM IST
വിവാഹത്തിന് തൊട്ട് മുന്‍പ് വഴക്ക്; വിവാഹം നടന്നില്ല, കൂട്ടത്തല്ല്, വരന്‍റെ അച്ഛന് പരിക്ക്

Synopsis

ബന്ധുക്കൾ  തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ വരന്റെ പിതാവിന് പരിക്കേറ്റു. 

കൊല്ലം: വർഷങ്ങളായി പ്രണയത്തിലായിരുന്ന യുവാവും യുവതിയും വിവാഹ തലേന്നുണ്ടായ തർക്കത്തെ തുടർന്ന് തെറ്റിപ്പിരിഞ്ഞു. ബന്ധുക്കൾ  തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ വരന്റെ പിതാവിന് പരിക്കേറ്റു. ഇയാളെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലും പിന്നീട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവത്തിൽ കേസെടുത്തതായി പാരിപ്പള്ളി പൊലീസ് അറിയിച്ചു. കേസിനാസ്പദമായ സംഭവനം നടന്നത് വെള്ളിയാഴ്ചയാണ്. 

Read Also സദ്യയില്‍ പപ്പടം കിട്ടിയില്ല; ആലപ്പുഴയില്‍ കല്ല്യാണത്തില്‍ കൂട്ടത്തല്ല്

പാരിപ്പള്ളി കിഴക്കനേല സ്വദേശിനിയായ യുവതിയും നാവായിക്കുളം വെട്ടിയറ സ്വദേശിയായ യുവാവും ദീർഘനാളായി പ്രണയത്തിലായിരുന്നു. ഇവരുടെ ബന്ധത്തെ ആദ്യം വീട്ടുകാർ എതിർത്തിരുന്നുവെങ്കിലും പിന്നീട് വീട്ടുകാരുടെ പിന്തുണയോടെ നിശ്ചയം നടത്തിയിരുന്നു. പിന്നീട് യുവാവ് വിദേശത്തേക്ക് പോയി. വിവാഹത്തിനായാണ് ഇയാൾ നാട്ടിലെത്തിയത്. വിവാഹ തലേന്ന് മെഹന്ദി ചടങ്ങിനായി വീട്ടിലെത്തിയ യുവാവും യുവതിയും തമ്മിൽ തർക്കത്തിലായി. മധ്യസ്ഥശ്രമത്തിനായി ഇരുവരുടെയും വീട്ടുകാരുടെ സാന്നിദ്ധ്യത്തിൽ ഒന്നിച്ചിരുന്ന അവസരത്തിലാണ് പ്രശ്നമുണ്ടായത്. പാരിപ്പള്ളിയിലെ സ്വകാര്യ ഓഡിറ്റോറിയത്തിലാണ് വിവാഹം നടത്താൻ തീരുമാനിച്ചിരുന്നത്. 

സോഷ്യല്‍ മീഡിയയില്‍ ട്രോളായി 'ആലപ്പുഴ പപ്പടംതല്ല്'; ഓഡിറ്റോറിയത്തിന് സംഭവിച്ച നഷ്ടം ഒന്നരലക്ഷത്തോളം രൂപ.!

വീണ്ടും 'കല്യാണത്തല്ല്'; വധൂവരന്മാർ വന്ന വാഹനം പൊലീസ് സ്റ്റേഷന് മുന്നിൽ പെട്രോളൊഴിച്ച് കത്തിച്ചു

PREV
click me!

Recommended Stories

വഞ്ചിയൂരില്‍ ട്രാന്‍സ്‌ജെന്‍ഡര്‍മാരും ബിജെപി പ്രവര്‍ത്തകരും തമ്മിലെ സംഘര്‍ഷം; മൂന്ന് കേസെടുത്ത് പൊലീസ്
സിന്ധുവെന്ന് വിളിപ്പേര്, ആരുമറിയാതെ ഒറ്റമുറി വീട്ടിൽ വെച്ച് എല്ലാം തയ്യാറാക്കും, സ്കൂട്ടറിലെത്തിക്കും, സ്ഥലം ഉടമയ്ക്കും പങ്ക്, ചാരായവുമായി ഒരാൾ പിടിയിൽ