ഡ്രോണ്‍ ഉപയോഗിച്ച് കഞ്ചാവ് കൃഷി കണ്ടെത്താന്‍ ശ്രമിച്ച എക്സൈസ് വകുപ്പിനെതിരെ കേസ്

Published : Aug 05, 2018, 12:28 AM IST
ഡ്രോണ്‍ ഉപയോഗിച്ച് കഞ്ചാവ് കൃഷി കണ്ടെത്താന്‍ ശ്രമിച്ച എക്സൈസ് വകുപ്പിനെതിരെ കേസ്

Synopsis

ഡ്രോണ്‍ ഉപയോഗിച്ച് കഞ്ചാവ് കൃഷി കണ്ടെത്താന്‍ ശ്രമിച്ച എക്സൈസ് വകുപ്പിനെതിരെ കേസ് 

പാലക്കാട്: വനത്തിനുള്ളിലെ കഞ്ചാവ് കൃഷി ഡ്രോണ്‍ ഉപയോഗിച്ച് കണ്ടെത്താനുള്ള എക്സൈസ് വകുപ്പിന്‍റെ ശ്രമം പുലിവാല് പിടിച്ചു. സംഭവത്തില്‍ വനം വകുപ്പ് എക്സൈസ് വകുപ്പിനെതിരെ കേസെടുത്തു. കഴിഞ്ഞ ജൂലൈ 25നാണ് എക്‌സൈസ് വകുപ്പ് വനത്തിനുള്ളില്‍ ഡ്രോണ്‍ ഉപയോഗിച്ച് പരിശോധന നടത്തിയത്. എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗിന്‍റെ നേതൃത്വത്തിലായിരുന്നു പരിശോധന. 

വനത്തിനുള്ളില്‍ പരിശോധന നടത്തുന്നതിന് പാലക്കാട് നിന്ന് ഡ്രോണ്‍ വാടകയ്ക്ക് എടുത്താണ് എക്‌സൈസ് സംഘമെത്തിയത്. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് അല്‍പ്പ സമയത്തിന് ശേഷം ഡ്രോണ്‍ ഉപയോഗം അവസാനിപ്പിച്ച് സംഘം മടങ്ങി. ഈ വിവരം ജീവനക്കാര്‍ വഴി വനംവകുപ്പ് അറിഞ്ഞതിനെ തുടര്‍ന്നാണ് കേസെടുത്തത്. ഇതിനിടെ പോലീസ് അട്ടപ്പാടിയില്‍ വന്‍ തോതില്‍ കഞ്ചാവ് കൃഷി നശിപ്പിച്ചു. എ.എസ്.പി എസ്. സുജിത് ദാസിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് മൂന്ന് തോട്ടങ്ങളിലെ കഞ്ചാവ് കൃഷി നശിപ്പിച്ചത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കഴിഞ്ഞ ദിവസം പിടിയിലായ കബൂത്തർ ഭായിയുടെ സഹായി, എറണാകുളം കെഎസ്ആർടിസി സ്റ്റാന്‍റ് പരസരത്ത് ചുറ്റിക്കറങ്ങിയത് ഹെറോയിനുമായി; അറസ്റ്റിൽ
മാങ്കാവിൽ വാടക വീട്ടിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു, മരിച്ചത് ഫർണിച്ചർ ഷോപ്പ് ജീവനക്കാരൻ സന്തോഷ്