
ഹരിപ്പാട്: വളക്കുഴിയില്‍ വീണ പശുവിനെ (Cow) അഗ്‌നിശമനസേന (Fireforce) രക്ഷപ്പെടുത്തി(rescue). പള്ളിപ്പാട് നീണ്ടൂര്‍ കുറ്റുവിളയില്‍ തുളസിയുടെ അഞ്ചുമാസം ഗര്‍ഭിണിയായ പശുവാണ് വ്യാഴാഴ്ച ഉച്ചയ്ക്കുശേഷം തൊഴുത്തിന് സമീപത്തെ വളക്കുഴിയില്‍ വീണത്. വിവരം അറിയിച്ചതിനെത്തുടര്‍ന്ന് സ്ഥലത്തെത്തിയ അഗ്‌നിശമനസേന സംഘം പശുവിനെ രക്ഷപ്പെടുത്തുകയായിരുന്നു. സ്റ്റേഷന്‍ ഓഫീസര്‍ ടി സുരേഷ്, സീനിയര്‍ ഫയര്‍ ഓഫീസര്‍മാരായ പി ബിനുകുമാര്‍, ജി അനീഷ്, മനു വി നായര്‍, എ എസ് അനൂപ്, എസ് പ്രമോദ്, കെ സക്കീര്‍ ഹുസൈന്‍, ഹോംഗാര്‍ഡുമാരായ എന്‍ എസ് സുരേഷ്, ജി സഞ്ജയന്‍ എന്നിവര്‍ പങ്കെടുത്തു.
കൂട്ടുകാര്‍ നിര്‍ബന്ധിച്ചു കുതിരപ്പുറത്ത് കോടതിയിലെത്തി അഭിഭാഷകന്‍
ഹരിപ്പാട്. കുതിരപ്പുറത്ത് കോടതിയിലെത്തി അഭിഭാഷകന്‍. ഹരിപ്പാട് കോടതിയിലെ അഭിഭാഷകന്‍ കെ ശ്രീകുമാറാണ് ഇന്ന് കുതിരപ്പുറത്ത് എത്തി സഹപ്രവര്‍ത്തകരെയും കോടതി ജീവനക്കാരെയും അത്ഭുതപ്പെടുത്തിയത്. കരുവാറ്റ സ്വദേശിയായ അഡ്വ. ശ്രീകുമാര്‍ രണ്ടുവര്‍ഷം മുമ്പ് കുതിര ഓടിക്കാന്‍ എറണാകുളത്ത് പരിശീലനം നേടിയിരുന്നു. അതിനായി കുതിരയേയും വാങ്ങി. എന്നാല്‍ കൊവിഡ് വന്നതോടെ കുതിരയെ നാട്ടിലേക്ക് കൊണ്ടുവരാന്‍ കഴിഞ്ഞില്ല. പിന്നീട് കുതിരയെ വിറ്റു.
കൊവിഡ് പ്രതിസന്ധി അവസാനിച്ചതോടെ മൂന്നു മാസം മുമ്പ് പുളിക്കീഴ് സ്വദേശിയില്‍ നിന്നും സ്വന്തമാക്കിയതാണ് നാലു വയസ്സ് പ്രായമുള്ള ഹെന്നി എന്ന പെണ്‍കുതിരയെ. ശ്രീകുമാര്‍ ദിവസവും ശരാശരി മൂന്നു കിലോമീറ്ററോളം കുതിരപ്പുറത്ത് വീടിന് സമീപത്ത് സവാരി നടത്തിയിരുന്നു. സുഹൃത്തുക്കളുടെയും സഹപ്രവര്‍ത്തകരുടെ നിര്‍ബന്ധത്തെ തുടര്‍ന്നാണ് കഴിഞ്ഞദിവസം കോടതിയില്‍ കുതിരപ്പുറത്ത് എത്തിയത്. കരുവാറ്റയില്‍ നിന്നും ഏകദേശം 5 കിലോമീറ്ററോളം ദൂരം ദേശീയപാതയിലൂടെ കുതിരപ്പുറത്ത് സവാരി ചെയ്താണ് ശ്രീകുമാര്‍ കോടതിയിലെത്തിയത്. കോടതി പരിസരത്ത് കെട്ടിയ കുതിര പിണക്കമൊന്നുമില്ലാതെ വൈകുന്നേരം വരെ അവിടെ നിന്നു. വൈകുന്നേരവും ശ്രീകുമാര്‍ കുതിരപ്പുറത്ത് തന്നെയാണ് വീട്ടിലേക്ക് മടങ്ങിയത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam