സ്ലാബ് തകർന്ന് മാലിന്യക്കുഴിയിൽ വീണ് ക്ഷീരകർഷകൻ മരിച്ചു

Published : Mar 28, 2024, 02:02 PM ISTUpdated : Mar 28, 2024, 02:24 PM IST
സ്ലാബ് തകർന്ന് മാലിന്യക്കുഴിയിൽ വീണ് ക്ഷീരകർഷകൻ മരിച്ചു

Synopsis

ബാലരാമപുരം വാറുവിള സ്വദേശി സെബാസ്റ്റ്യനാണ് മരിച്ചത്

തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്ലാബ് തകർന്ന് മാലിന്യക്കുഴിയിൽ  വീണ് ക്ഷീരകർഷകൻ മരിച്ചു. ബാലരാമപുരം വാറുവിള സ്വദേശി സെബാസ്റ്റ്യനാണ് മരിച്ചത്. ബാലരാമപുരത്ത് ഇന്ന് രാവിലെയാണ് സംഭവം. പശുവിനെ കുളിപ്പിക്കാൻ പോകുന്നതിനിടെ സ്ലാബ് തകർന്നാണ് സെബാസ്റ്റ്യൻ മാലിന്യകുഴിയിൽ വീണത്. സ്ലാബ് നെഞ്ചിലേക്ക് തകർന്നുവീഴുകയായിരുന്നു. സെബാസ്റ്റ്യാൻ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ഫയര്‍ഫോഴ്സ് എത്തി ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് കുഴിയിൽ നിന്ന് സെബാസ്റ്റ്യനെ പുറത്തെടുത്തത്. സ്ലാബിനിടയില്‍ കുടുങ്ങി പശുവിനും പരിക്കേറ്റു. ഫയര്‍ഫോഴ്സെത്തി കുഴിയിലേക്ക് ഏണി വെച്ചശേഷം നെറ്റ് ഇറക്കിയാണ് പുറത്തെടുത്തത്. 

ലോക്സഭ തെരഞ്ഞെടുപ്പ്; സംസ്ഥാനത്ത് പത്രികാ സമര്‍പ്പണം ആരംഭിച്ചു, കൊല്ലത്ത് എം മുകേഷ് പത്രിക നല്‍കി

 

PREV
click me!

Recommended Stories

പൊടിപൊടിക്കുന്ന തെരഞ്ഞെടുപ്പ് -ക്രിസ്മസ് പുതുവത്സരാഘോഷം; കാട് കയറി പരിശോധിച്ച് എക്സൈസ് സംഘം, രണ്ടാഴ്ച്ചക്കിടെ നശിപ്പിച്ചത് 3797 കഞ്ചാവ് ചെടികൾ
പ്രായമൊക്കെ വെറും നമ്പർ അല്ലേ! വയസ് 72, കമ്മ്യൂണിസ്റ്റ്, തൊണ്ട പൊട്ടി വിളിച്ച് മെഗാഫോണിൽ ഇടത് സ്ഥാനാർത്ഥികൾക്ക് വേണ്ടി വോട്ടഭ്യർത്ഥിച്ച് ശിവകരൻ