
അമ്പലപ്പുഴ: മൃഗാശുപത്രിയില്‍ ഡോക്ടറെത്താത്തില്‍ പ്രതിഷേധിച്ച് മൃഗങ്ങളുമായെത്തി നാട്ടുകാരുടെ പ്രതിഷേധം. പഴയങ്ങാടി ജംഗ്ഷന് സമീപം പ്രവര്‍ത്തിക്കുന്ന പുറക്കാട് മൃഗാശുപത്രിയിലാണ് ജനം പ്രതിഷേധമുയര്‍ത്തിയത്. വാക്‌സിനേഷന്‍ ദിവസത്തില്‍ നിരവധി പേരാണ് നായ്ക്കളും പശുക്കളുമായി മൃഗാശുപത്രിയിലെത്തിയത്. എന്നാല്‍ ഉച്ചയായിട്ടും ഡോക്ടര്‍ എത്താതിരുന്നതോടെ ആളുകള്‍ പ്രതിഷേധമുയര്‍ത്തി.
പിന്നീട് അമ്പലപ്പുഴ എസ് ഐയുടെ നേതൃത്വത്തിലുള്ള പൊലീസെത്തി വെറ്ററിനറി ഡോക്ടറെ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും ഡോക്ടര്‍ ഫോണെടുത്തില്ല. ഇവിടെ പതിവായി ഡോക്ടര്‍ എത്താറില്ലെന്നാണ് ഇവരുടെ പരാതി. വന്‍ തുക ചെലവഴിച്ച് വാക്‌സിനേഷനുള്ള മരുന്നു വാങ്ങി വന്നാലും കുത്തിവെയ്‌പെടുക്കാന്‍ ഡോക്ടര്‍ ഇല്ലാതെ വരുന്നതിനാല്‍ എല്ലാവരും മടങ്ങിപ്പോവുകയാണ്. വിര ഗുളിക പോലും ആശുപത്രിയില്‍ ലഭ്യമല്ലെന്നാണ് ഇവരുടെ പരാതി.
ഡോക്ടര്‍ പുറത്തു പോയിരിക്കുകയാണ് എന്ന ബോര്‍ഡ് എപ്പോഴും ആശുപത്രിക്ക് മുന്നില്‍ തൂക്കിയിട്ടിരിക്കുകയാണ്. എന്തെങ്കിലും ആവശ്യത്തിന് വിളിക്കാനായി ഡോക്ടറുടെ ഫോണ്‍ നമ്പര്‍ ബോര്‍ഡില്‍ എഴുതിയിട്ടുണ്ടെങ്കിലും ഫോണെടുക്കാറില്ലെന്നും ഇവര്‍ പറയുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam