അഴിമതിരഹിത ഭരണവും ജനക്ഷേമ വികസനവും ലക്ഷ്യമിട്ട് സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ള ജനകീയ മുഖങ്ങളെയാണ് പാർട്ടി മത്സരരംഗത്തിറക്കുന്നതെന്ന് വാർത്താക്കുറിപ്പിൽ പറഞ്ഞു.

കൊച്ചി: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ എറണാകുളം ജില്ലയിലെ വിവിധ മണ്ഡലങ്ങളിൽ മത്സരിക്കുന്ന ആം ആദ്മി പാർട്ടി (AAP) സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. ജില്ലയിലെ ഏഴ് പ്രമുഖ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥി പട്ടികയാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. അഴിമതിരഹിത ഭരണവും ജനക്ഷേമ വികസനവും ലക്ഷ്യമിട്ട് സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ള ജനകീയ മുഖങ്ങളെയാണ് പാർട്ടി മത്സരരംഗത്തിറക്കുന്നതെന്ന് വാർത്താക്കുറിപ്പിൽ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

1. എറണാകുളം -മോസസ്എച്ച്.എം.

2. അങ്കമാലി ജോസ് -ചിറമേൽ

3. പിറവം -എൽദോ എബ്രഹാം

4. തൃക്കാക്കര -ജോസ് ജോർജ്

5. കളമശ്ശേരി -ഷംസു ടി.കെ.

6. ആലുവ -ഹക്കീക്കത്ത്ഹമീദ്

7. മൂവാറ്റുപുഴ -നൗഷാദ് രണ്ടാർക്കര

ദില്ലിയിലെയും പഞ്ചാബിലെയും മാതൃകാപരമായ ഭരണനേട്ടങ്ങൾ മുൻനിർത്തി, കേരളത്തിലും രാഷ്ട്രീയ മാറ്റത്തിന് തുടക്കം കുറിക്കാനാണ് ആം ആദ്‌മി പാർട്ടി ലക്ഷ്യമിടുന്നതെന്നും വാർത്താകുറിപ്പിൽ പറഞ്ഞു.