തൃശ്ശൂരിൽ കോടതിയിലേക്ക് കൊണ്ടുംപോകും വഴി മയക്കുമരുന്ന് കേസ് പ്രതി ചാടിപ്പോയി

Published : Jul 24, 2024, 06:12 PM IST
തൃശ്ശൂരിൽ കോടതിയിലേക്ക് കൊണ്ടുംപോകും വഴി മയക്കുമരുന്ന് കേസ് പ്രതി ചാടിപ്പോയി

Synopsis

ഇയാളുടെ പക്കൽ നിന്നും നിരോധിത ലഹരിവസ്തുക്കൾ കണ്ടെടുത്തിരുന്നു.

തൃശ്ശൂർ: തൃശ്ശൂരിൽ ജയിലിൽ നിന്നും കോടതിയിലേക്ക് കൊണ്ടുപോകുന്ന വഴി പ്രതി ചാടിപ്പോയി. ശ്രീലങ്കൻ പൗരൻ അജിത് ക്രിഷാന്ത് പെരേരയാണ് വിയ്യൂർ ജയിലിൽ നിന്നും അയ്യന്തോൾ കോടതിയിലേക്ക് കൊണ്ടുപോകുന്ന വഴി ചാടിപ്പോയത്. പ്രതിക്കായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മയക്കുമരുന്ന് കേസിൽ എറണാകുളം കോസ്റ്റൽ പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ 2021 ലാണ് വിയ്യൂർ ജയിലിലേക്ക് മാറ്റിയത്. ഇയാളുടെ പക്കൽ നിന്നും നിരോധിത ലഹരിവസ്തുക്കൾ കണ്ടെടുത്തിരുന്നു. ഈ കേസിലാണ് ഇയാളെ കോടതിയിലേക്ക് കൊണ്ടുപോയത്. ഈ സമയത്താണ് ഇയാൾ ചാടിപ്പോയത്.

PREV
click me!

Recommended Stories

ദാരുണം! തൃശൂരിൽ അമ്മയുടെ മടിയിൽ ഇരുന്ന ഒന്നര വയസുകാരന്റെ മുഖത്ത് കടിച്ച് തെരുവ് നായ; കുട്ടി തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിൽ
ചൂ​ണ്ടു​വി​ര​ലി​ല്‍ മ​ഷി പു​ര​ട്ടി ബൂ​ത്തി​ല്‍ ക​യ​റാൻ നിന്നതും കുഴഞ്ഞു വീണു, തി​രു​വ​ല്ലത്ത് 73കാരിക്ക് ദാരുണാന്ത്യം