
പാലക്കാട്: പാലക്കാട് പട്ടാമ്പിയിൽ നേർച്ചക്ക് എത്തിയ ആന ലോറിയിൽ നിന്നും ഇറങ്ങിയോടി. ആന ജനവാസ മേഖലയിൽ നിലയുറപ്പിച്ചിരിക്കുകയാണ്. പാലക്കാട് അമ്പാട്ടെ വീട്ടുമുറ്റത്ത് നിന്നാണ് ആനയെ കണ്ടെത്തിയത്. പുലർച്ചെ നാല് മണിക്കാണ് ആന വിരണ്ട് ഇറങ്ങിയോടിയത്. അതേ സമയം ആനയെ ഇതുവരെ തളക്കാൻ സാധിച്ചിട്ടില്ല. ഇറങ്ങിയോടുന്ന സമയത്ത് ആന വീടുകളും കടകളും ആന തകർത്തതായി പരാതി ഉയർന്നിട്ടുണ്ട്. പാലക്കാട് വടക്കുമുറിക്ക് സമീപം ഡ്രൈവർ ചായ കുടിക്കാൻ പോയ സമയത്താണ് ആന ഓടിയത്. ആനയുടെ ചവിട്ടേറ്റ് ഒരാൾക്ക് പരിക്കേറ്റിട്ടുണ്ട്. നടുവിനാണ് പരിക്കേറ്റത്. രണ്ടു പശുക്കളെയും ഒരാടിനെയും ആന ചവിട്ടിക്കൊന്നു. ഒരു വീടും ഒരു കടയും തകർത്തിട്ടുണ്ട്. പരിക്കേറ്റ ആളിനെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. താമരശ്ശേരി സ്വദേശിയുടെ ഉടമസ്ഥതയിലുള്ള മുത്തു എന്ന ആനയാണ് വിരണ്ടോടിയത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam