
കോട്ടയം: ലോഡ് ഇറക്കാനുളള കൂലിയുമായി ബന്ധപ്പെട്ട തര്‍ക്കത്തിനൊടുവില്‍ സ്വന്തം സ്ഥാപനത്തിലെത്തിയ ലോഡ് സ്വയം ഇറക്കി തൊഴിലുടമ. കോട്ടയം മണര്‍കാടിനടുത്ത് നാലു മണിക്കാറ്റില്‍ ഹോളോബ്രിക്സ് കമ്പനിയുടെ ഉടമയാണ് സ്വന്തം ഗോഡൗണിലെത്തിച്ച ലോഡ് സ്വയം ഇറക്കിയത്. എന്നാല്‍ പൊലീസ് സാന്നിധ്യത്തില്‍ ഉണ്ടാക്കിയ ധാരണ കമ്പനി ഉടമ ലംഘിച്ചെന്നാണ് നാട്ടുകാരായ തൊഴിലാളികളുടെ ആരോപണം.
നാലുമണിക്കാറ്റിലെ ആദിത്യ എന്‍റര്‍പ്രൈസസ് എന്ന സ്ഥാപനത്തിന്‍റെ ഉടമയായ വിജേഷാണ് സ്വന്തം തൊഴിലാളികള്‍ക്കൊപ്പം നിന്ന് ലോഡ് ഇറക്കുന്നത്. തിരുനെല്‍വേലിയിലെ ഫാക്ടറിയില്‍ നിന്നാണ് വിജേഷ് വില്‍പനയ്ക്കായി ഹോളോ ബ്രിക്സ് നാലു മണിക്കാറ്റിലെ തന്‍റെ ഗോഡൗണില്‍ എത്തിച്ചത്. എന്നാല്‍ സ്വന്തം ഉടമസ്ഥതയിലുളള സ്ഥലത്ത് ലോഡ് ഇറക്കാന്‍ നാട്ടുകാരായ ഒരു വിഭാഗം തൊഴിലാളികള്‍ അമിതകൂലി ആവശ്യപ്പെട്ടെന്ന് വിജേഷ് പറയുന്നു. അമിത തുക നല്‍കാന്‍ വിസമ്മതിച്ചതോടെ ഭീഷണിയുണ്ടായെന്നും പരാതിയുണ്ട്.
ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ച് മോഷണം; മൂന്നംഗ സംഘം അറസ്റ്റില്‍
ഇതോടെയാണ് സ്വന്തം സ്ഥാപനത്തിലെ ലോഡ് സ്വയം ഇറക്കാന്‍ നിര്‍ബന്ധിതനായതെന്നും വിജേഷ്.
ഇഷ്ടികയൊന്നിന് രണ്ടു രൂപ എന്ന നിരക്കില്‍ ഇറക്കു കൂലി പൊലീസ് സാന്നിധ്യത്തില്‍ നിശ്ചയിച്ച ശേഷം വിജേഷ് ഈ ധാരണയില്‍ നിന്ന് പിന്‍മാറിയെന്നാണ് തൊഴിലാളികളുടെ വാദം. ആരെയും ഭീഷണിപ്പെടുത്തിയില്ലെന്നും തൊഴിലാളികള്‍ വാദിക്കുന്നു. എന്നാല്‍ ചുമട്ടുതൊഴിലാളി ക്ഷേമ ബോര്‍ഡില്‍ രജിസ്ട്രേഷനില്ലാത്തവരാണ് പ്രശ്നമുണ്ടാക്കിയതെന്ന് മണര്‍കാട് പൊലീസ് പറഞ്ഞു. തൊഴിലുടമയ്ക്ക് പൂര്‍ണ സംരക്ഷണം ഉറപ്പാക്കുമെന്നും പൊലീസ് അവകാശപ്പെട്ടു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam