ആറാട്ട‍ുപുഴ; കടല്‍ കാണാനെത്തിയ കുടുംബത്തെ സാമൂഹ്യ വിരുദ്ധർ ആക്രമിച്ചു

 
Published : Aug 07, 2018, 07:44 PM IST
ആറാട്ട‍ുപുഴ; കടല്‍ കാണാനെത്തിയ കുടുംബത്തെ സാമൂഹ്യ വിരുദ്ധർ ആക്രമിച്ചു

Synopsis

 പ്രശ്നം രൂക്ഷമാകുമെന്ന് കണ്ട് കാറ‍ിലും ബൈക്കുകളിലുമായി തിരികെപ്പോകാൻ ശ്രമിച്ച കുടുംബത്തെ, സംഘം ആളെക്കൂട്ടി ബൈക്കിൽ പിന്തുടർന്നെത്തിയ ശേഷം വീണ്ടും തടഞ്ഞു നിർത്തി ആക്രമിക്കുകയായിരുന്നു....

ആലപ്പുഴ:  ആറാട്ട‍ുപുഴയിൽ കടൽ കാണാനെത്തിയ കുടുംബത്തിന് നേരെ സാമൂഹിക വിരുദ്ധരുടെ ആക്രമണം. സ്ത്രീകളെ ഉപദ്രവിക്കുന്നത് കണ്ട് തടയാൻ ശ്രമിച്ച ഒപ്പമുള്ള പുരുഷന്മാരെ ഇവര്‍ മർദ്ദിച്ചു.  പ്രശ്നം രൂക്ഷമാകുമെന്ന് കണ്ട് കാറ‍ിലും ബൈക്കുകളിലുമായി തിരികെപ്പോകാൻ ശ്രമിച്ച കുടുംബത്തെ സാമൂഹ്യവിരുദ്ധർ ആളെക്കൂട്ടി ബൈക്കിൽ പിന്തുടർന്നെത്തിയ ശേഷം വീണ്ടും തടഞ്ഞു നിർത്തി ആക്രമിച്ചു. 

കുടുംബത്തിന്‍റെ പരാതിയില്‍ നാല് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ആറാട്ടുപുഴ വലിയഴീക്കൽ കരിയിൽ കിഴക്കതിൽ അഖിൽ (ഉണ്ണിക്കുട്ടൻ –19), തറയിൽക്കടവ് തെക്കിടത്ത് അഖിൽ ദേവ് ( അനിമോൻ 18 ), തഴവ കടുത്തൂ‍ർ അമ്പാടിയിൽ ശ്യാം ( വാവ 18 ), ശരത് ( 20) എന്നിവരെയാണ് തൃക്കുന്നപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്. മറ്റ് രണ്ട് പേര്‍ ഒളിവിലാണ്.

PREV
click me!

Recommended Stories

ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു, പൂർണമായി തകർന്ന് ഓട്ടോ, 16കാരിയടക്കം 3 പേർക്ക് ദാരുണാന്ത്യം
പാലക്കാട് കോൺഗ്രസ് നേതാവിൻ്റെ വീടിന് നേരെ ആക്രമണം; ഒരാളുടെ കണ്ണിന് ഗുരുതര പരിക്ക്, പിന്നിൽ ബിജെപിയെന്ന് കോൺഗ്രസ്