മകൻ അച്ഛനെ ചുറ്റിക കൊണ്ട് അടിച്ചു കൊന്നു; പൊലീസ് കസ്റ്റഡിയിൽ, സംഭവം കൊല്ലത്ത്

Published : Dec 29, 2023, 07:22 PM ISTUpdated : Dec 29, 2023, 07:27 PM IST
മകൻ അച്ഛനെ ചുറ്റിക കൊണ്ട് അടിച്ചു കൊന്നു; പൊലീസ് കസ്റ്റഡിയിൽ, സംഭവം കൊല്ലത്ത്

Synopsis

മകന്റെ അടിയേറ്റ രവീന്ദ്രൻ സംഭവം സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. 

കൊല്ലം: കൊല്ലം മൂന്നാംകുറ്റിയിൽ മകൻ അച്ഛനെ ചുറ്റിക കൊണ്ട് അടിച്ചു കൊന്നു. മങ്ങാട് താവിട്ടുമുക്കിൽ രവീന്ദ്രൻ ആണ് മരിച്ചത്. മകൻ അഖിലിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ഇന്ന് ഉച്ചയോടെയാണ് സംഭവം. രവീന്ദ്രന്റെ ഫാൻസി കടയിൽ വെച്ചാണ് കൊലപാതകം നടന്നത്. ചില സാമ്പത്തിക ഇടപാടുകളെ ചൊല്ലി രവീന്ദ്രനും അഖിലും തമ്മിൽ ഉണ്ടായ തർക്കം ആണ് കൊലപാതകത്തിലേക്ക് നയിച്ചത്. മകന്റെ അടിയേറ്റ രവീന്ദ്രൻ സംഭവം സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. കടയിൽ ഉണ്ടായിരുന്ന ജീവനക്കാരിയാണ് സംഭവം അടുത്തുള്ള കടകളിൽ അറിയിച്ചത്. തുടർന്ന് പോലീസ് എത്തി അഖിലിനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്


 

PREV
click me!

Recommended Stories

'ചേച്ചീ അമ്മ ഉണരുന്നില്ല', കുട്ടികളുടെ കരച്ചിൽ കേട്ടെത്തിയപ്പോൾ 35കാരി കിടക്കയിൽ മരിച്ച നിലയിൽ, ഭർത്താവ് മിസ്സിംഗ്; അന്വേഷണം
ശീവേലി സമയത്ത് മറിഞ്ഞു വീണു, ഗജകേസരി മുല്ലയ്ക്കല്‍ ബാലകൃഷ്ണൻ ചരിഞ്ഞു