
പത്തനംതിട്ട: പ്രളയക്കെടുതിയിൽ പത്തനംതിട്ട ജില്ലയിൽ 1488 കോടിയുടെ നഷ്ടമെന്ന് ജില്ലാ ഭരണകൂടത്തിന്‍റെ പ്രാഥമിക വിലയിരുത്തൽ. 68 കോടി രൂപയുടെ കൃഷിനാശമുണ്ടായി. 58,500 കർഷകരെ പ്രളയം ബാധിച്ചു. സപ്ലൈക്കോയ്ക്ക് 12.07 കോടി രൂപയുടേയും വൈദ്യുതി ബോർഡിന് 25 കോടിയുടെയും നാശനഷ്ടമുണ്ടായി. റോഡുകൾ തകർന്നത് മൂലം പൊതുമരാമത്ത് വകുപ്പിന് 800 കോടിയുടെ നാശനഷ്ടമുണ്ടായതായും റിപോർട്ടില്‍ പറയുന്നു.
ഡാമുകള്‍ തുറന്നുവിട്ടതിനെ തുടർന്ന് ഒറ്റരാത്രിയിലാണ് പത്തനംതിട്ട ജില്ലയുടെ താഴ്ന്ന ഭാഗങ്ങളില്‍ വെള്ളം കയറിയത്. പമ്പയും അച്ചന്‍കോവിലാറിലും വെള്ളംകയറിയതിനെ തുടർന്ന് നിരവധി പേർക്ക് വീടുവിട്ട് പോകേണ്ടിവന്നിരുന്നു. ഡാമുകള്‍ ഉയർത്തിയതില്‍ ജാഗ്രത പാലിച്ചിരുന്നെങ്കില്‍ നാശനഷ്ടം കുറയ്ക്കാമായിരുന്നെന്ന് രാജു എബ്രഹാം എംഎല്‍എ അഭിപ്രായപ്പെട്ടിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam