ഈ വര്‍ഷം സംഭരിച്ചത് 3828 മുട്ടകള്‍; വിരിയിച്ചെടുത്ത കടലാമകളെ കടലിലേക്ക് ഇറക്കി

Published : Mar 05, 2022, 10:32 PM ISTUpdated : Mar 05, 2022, 10:57 PM IST
ഈ വര്‍ഷം സംഭരിച്ചത് 3828 മുട്ടകള്‍; വിരിയിച്ചെടുത്ത കടലാമകളെ കടലിലേക്ക് ഇറക്കി

Synopsis

വംശനാശ ഭീഷണി നേരിടുന്ന കടലാമകളുടെ സംരക്ഷണത്തിനായി സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡിന്റെ സഹകരണത്തോടെ വെളിയങ്കോട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിലാണ് കടലാമ മുട്ടകള്‍ സംഭരിച്ച് വിരിയിച്ചെടുക്കുന്ന പദ്ധതി തയ്യാറാക്കിയത്.  

മലപ്പുറം: വെളിയങ്കോട് ഗ്രാമപഞ്ചായത്ത് പ്രദേശമായ പത്തുമുറി തീരദേശത്ത്  വിരിയിച്ച കടലാമക്കുഞ്ഞുങ്ങളെ കടലിലിറക്കി. ചടങ്ങ് വെളിയങ്കോട് പഞ്ചായത്ത് പ്രസിഡന്റ് കല്ലാട്ടേല്‍ ഷംസു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഫൗസിയ വടക്കേപ്പുറത്ത് അധ്യക്ഷത വഹിച്ചു. ഹരിത കേരള മിഷന്‍ റിസോഴ്സ്പേഴ്സന്‍ കെ പി രാജന്‍ മുഖ്യാഥിതിയായി. വംശനാശ ഭീഷണി നേരിടുന്ന കടലാമകളുടെ സംരക്ഷണത്തിനായി സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡിന്റെ സഹകരണത്തോടെ വെളിയങ്കോട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിലാണ് കടലാമ മുട്ടകള്‍ സംഭരിച്ച് വിരിയിച്ചെടുക്കുന്ന പദ്ധതി തയ്യാറാക്കിയത്. സംസ്ഥാനത്ത് തന്നെ അപൂര്‍വം തീരത്താണ് കടലാമകള്‍ മുട്ടയിടുന്നത്.
വെളിയങ്കോട് പത്തുമുറി തീരത്തെ പ്രത്യേക ആവാസ വ്യവസ്ഥയില്‍ കടലാമകള്‍ കരയില്‍ കയറി മുട്ടയിട്ട് കടലിലേക്ക് ഇറങ്ങിപ്പോകുന്നത് ശ്രദ്ധയില്‍പ്പെട്ടപ്പോഴാണ് ഗ്രാമപഞ്ചായത്ത് ജൈവവൈവിധ്യ ബോര്‍ഡുമായി സഹകരിച്ച് ഇത്തരത്തില്‍ ഒരു പദ്ധതിക്ക് വിപുലമായി തുടക്കം കുറിച്ചത്.

ഇതിനെ തുടര്‍ന്ന് പ്രത്യേകം കാവലേര്‍പ്പെടുത്തി മുട്ടകള്‍ വിരിയിച്ചെടുക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയത്. ഈ വര്‍ഷം ഇതുവരെ 3828 മുട്ടകള്‍  സംഭരിച്ചുവെച്ചിട്ടുണ്ട്. കഴിഞ്ഞ ആഴ്ച  വിരിഞ്ഞ 160 കുഞ്ഞുങ്ങളെ കടലില്‍ ഇറക്കിയിരുന്നു. കരയിലെ കാലാസ്ഥയില്‍ രണ്ട് ദിവസത്തിലധികം കുഞ്ഞുങ്ങള്‍ ജീവന്‍ നഷ്ടപ്പെടാന്‍ കാരണമാകുമെന്നതിനാലാണ് പെട്ടെന്ന് കടലിലേക്ക് ഇറക്കേണ്ടി വരുന്നത്.

നിർമ്മാണത്തിലുള്ള സ്വന്തം വീടിന് മുകളിൽ നിന്ന് കാൽ വഴുതി വീണു; ഗൃഹനാഥന് ദാരുണാന്ത്യം

ചേർത്തല: നിർമാണം പുരോഗമിക്കുന്ന സ്വന്തം വീടിന്റെ (House) മുകളിൽനിന്ന്‌ കാൽ വഴുതി വീണ്‌ പരിക്കേറ്റ്‌ ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു (Died). നഗരസഭ 15-ാം വാർഡിൽ കണ്ണികാട്ട്‌ പരേതനായ ദാമോദരന്റെ മകൻ കെ ഡി മഹേശൻ(52) ആണ്‌ മരിച്ചത്‌. വീടിന്റെ മുകളിൽ നിന്ന്‌ ചെങ്കല്ല്‌ നീക്കുന്നതിനിടെ കഴിഞ്ഞ 24നാണ്‌ അപകടം സംഭവിച്ചത്.

കോട്ടയം മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ ഇന്ന് ഉച്ചയ്‌ക്കാണ് മരണം സ്ഥിരീകരിച്ചത്. എക്‌സ്‌റേ ലോക്കലിലെ സിപിഎം മണവേലി ബ്രാഞ്ച്‌ സെക്രട്ടറിയും ചേർത്തല ടൗൺ സഹകരണ ബാങ്ക്‌ ഭരണസമിതി അംഗവുമാണ്‌. സംസ്‌കാരം ഞായറാഴ്‌ച ഉച്ചയ്‌ക്ക്‌ 12.30ന്‌ വീട്ടുവളപ്പിൽ. അമ്മ: സരസമ്മ. ഭാര്യ: സന്ധ്യ. മക്കൾ: അനന്തു, ആനന്ദ്‌. സഹോദരങ്ങൾ: പുഷ്‌പദാസൻ, പുഷ്‌പ, ബൈജു, ഉഷ.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

തിരുട്ട് ഗ്രാമത്തിൽ ഒളിവ് ജീവിതം! ബന്ധുവീട്ടില്‍ താമസിക്കുന്നതിനിടെ 13കാരിയെ പീഡിപ്പിച്ച് കടന്നുകളഞ്ഞ യുവാവിനെ പിടികൂടി
കോസ്റ്റൽ പൊലീസിനായുള്ള ബെർത്ത് നിർമ്മാണം നടക്കുന്നതിനിടെ കോൺക്രീറ്റ് പാളി തകർന്ന് വീണു, ഹാർബറിൽ ഗർത്തം രൂപപ്പെട്ടു