ബൈക്കിൽ മുള്ളൻപന്നി ഇടിച്ചു; അച്ഛനും മകനും ​ഗുരുതര പരിക്ക്, ആശുപത്രിയിൽ

Published : Apr 24, 2023, 02:32 PM IST
ബൈക്കിൽ മുള്ളൻപന്നി ഇടിച്ചു; അച്ഛനും മകനും ​ഗുരുതര പരിക്ക്, ആശുപത്രിയിൽ

Synopsis

 മകനെ ട്യൂഷൻ സെൻ്ററിലേക്ക് കൂട്ടി പോകുന്നതിനിടെയാണ് അപകടം. 

കണ്ണൂർ: ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ മുള്ളൻ പന്നി ഇടിച്ച് അച്ഛനും മകനും സാരമായി പരിക്കേറ്റു. ചെറുപുഴ കാറ്റാം കവല സ്വദേശി സജി കളപ്പുര, മകൻ ജോൺസ്, എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് പുലർച്ചെ 5.30 മണിയോടെ ചിറ്റാരിക്കാൽ  ആശുപത്രിക്ക് സമീപത്തായിരുന്നു അപകടം. മകനെ ട്യൂഷൻ സെൻ്ററിലേക്ക് കൂട്ടി പോകുന്നതിനിടെയാണ് അപകടം. സാരമായി പരിക്കേറ്റ ഇരുവരെയും പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കണ്ണൂരിലെ ആശുപത്രിയിലേക്ക് മാറ്റി.

വീണ്ടും ആനയുടെ ആക്രമണം: അട്ടപ്പാടിയിൽ വയോധികനെ ചവിട്ടി കൊലപ്പെടുത്തി

PREV
Read more Articles on
click me!

Recommended Stories

പൊന്നാനിയിൽ അയ്യപ്പഭക്തർ സഞ്ചരിച്ച വാൻ ലോറിയിലിടിച്ച് ഒരു മരണം; മരിച്ചത് കർണാടക സ്വദേശി, 11 പേർക്ക് പരിക്ക്
'ഒരു രൂപ പോലും തൃശൂര്‍ എം.പി സുരേഷ് ​ഗോപി അനുവദിച്ചിട്ടില്ല, നൽകിയത് കത്ത് മാത്രം പറയുന്നത് പച്ചക്കള്ളം'; രൂക്ഷവിമർശനവുമായി മന്ത്രി ബിന്ദു