
ഹരിപ്പാട്: ടെലിവിഷന്‍ ഓണാക്കുന്നതിനിടെ മെയിന്‍ സ്വിച്ചില്‍ നിന്ന് തീ പടര്‍ന്ന് വീടിന് തീപിടിച്ചു. പള്ളിപ്പാട് പഞ്ചായത്ത് മാനപ്പള്ളി കോളനിയിലെ അനിലിന്റെ വീടിനാണ് തീ പിടിച്ചത്. ഇന്ന് ഉച്ചയ്ക്ക് 1.30 ഓടെയായിരുന്നു സംഭവം. അനിലിന്റെ മകള്‍ ടിവി വെയ്ക്കാനായി ശ്രമിക്കുന്നതിനിടെ മെയിന്‍ സ്വിച്ചിന്റെ ഭാഗത്ത് നിന്നും വലിയ ശബ്ദത്തോടെ തീ പടരുകയായിരുന്നു.
വീടിനുള്ളിലെ ഗൃഹോപകരണങ്ങള്‍ മുഴുവനായി കത്തി നശിച്ചു. ഹരിപ്പാട് നിന്നും രണ്ട് യൂണിറ്റ് ഫയര്‍ ഫോഴ്‌സ് എത്തിയെങ്കിലും വീടിനു സമീപത്തേക്ക് വാഹനം എത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥരും നാട്ടുകാരും ഹരിപ്പാട് എമര്‍ജന്‍സി റെസ്‌ക്യു ടീം അംഗങ്ങളും ചേര്‍ന്നു തീ അണച്ചു. വൈദ്യുത ഷോര്‍ട്ട് സര്‍ക്യുട്ടാണ് കാരണമെന്ന് ഫയര്‍ ഫോഴ്‌സ് അധികൃതര്‍ പറഞ്ഞു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam