മകളെ അന്വേഷിച്ച് എത്തിയ പിതാവിനേയും സഹോദരനെയും മര്‍ദ്ദിച്ച സംഭവം; ഒളിവിലായിരുന്ന പ്രതി പിടിയില്‍

Published : Feb 23, 2023, 09:04 AM IST
മകളെ അന്വേഷിച്ച് എത്തിയ പിതാവിനേയും സഹോദരനെയും മര്‍ദ്ദിച്ച സംഭവം; ഒളിവിലായിരുന്ന പ്രതി പിടിയില്‍

Synopsis

മാസങ്ങൾക്ക് മുൻപ് കാരാഴ്മയിലെ ഒരു വിവാഹ വീട്ടിൽ അക്രമം നടത്തിയ കേസിലും പ്രതിയാണ് സംഗീത് എന്ന് പോലീസ് പറഞ്ഞു.

മാന്നാർ: ചെന്നിത്തല ചെറുകോലിൽ കാണാതായ മകളെ അന്വേഷിച്ച് എത്തിയ പിതാവിനേയും സഹോദരനേയും സഹോദരി ഭർത്താവിനെയും ക്രൂരമായി മർദിച്ച കേസിൽ ഒളിവിലായിരുന്ന പ്രതിയെ പോലീസ് അറസ്റ്റു ചെയ്തു. ചെന്നിത്തല കാരാഴ്മ ഒരിപ്രം സംഗീത് ഭവനിൽ സംഗീത് (22) ആണ് അറസ്റ്റിലായത്. സംഭവത്തിന് ശേഷം പള്ളിപ്പാട്, ചവറ, പുതുപ്പള്ളി, പത്തിയൂർ തുടങ്ങിയ സ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു പ്രതി. .

മാസങ്ങൾക്ക് മുൻപ് കാരാഴ്മയിലെ ഒരു വിവാഹ വീട്ടിൽ അക്രമം നടത്തിയ കേസിലും പ്രതിയാണ് സംഗീത് എന്ന് പോലീസ് പറഞ്ഞു. ഈ കേസിൽ ഇയാൾ ഇപ്പോൾ ജാമ്യത്തിൽ ഇറങ്ങിയിരിക്കുകയാണ്. കഴിഞ്ഞ ഫെബ്രുവരി അഞ്ചിനാണ് കേസിന് ആസ്പദമായ സംഭവം. ഈ കേസിൽ ഉൾപ്പെട്ട മൂന്ന് പ്രതികളെ ആദ്യം തന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവർ ഇപ്പോളും റിമാൻഡിലാണ്. 

ചെറുകോൽ മാലിയിൽ വടക്കേതിൽ പ്രവീൺ (26), പിതാവ് ഉണ്ണൂണി (48), ഉണ്ണൂണിയുടെ മരുമകൻ മാവേലിക്കര മറ്റം വടക്ക് എലിസബത്ത് വില്ലയിൽ റോജൻ (45) എന്നിവരാണ് മർദ്ദനത്തിനിരയായത്. മാന്നാർ പോലിസ് ഇൻസ്പെക്ടർ എസ് എച്ച് ഒ ജോസ് മാത്യുവിന്റെ നേതൃത്വത്തിൽ എസ് ഐ അഭിരാം, എസ് ഐ ജോൺ തോമസ്, സിവിൽ പോലീസ് ഓഫീസർമാരായ സിദ്ദീഖുൽ അക്ബർ, സാജിദ്, സുനിൽ, ഹരിപ്രസാദ് എന്നിവരടങ്ങിയ പോലിസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

വെള്ളാനയായി യുവജന കമ്മീഷൻ; ശമ്പളത്തിനും ആനുകൂല്യങ്ങൾക്കും പണമില്ലെന്ന് ചിന്ത ജെറോം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഭർത്താവിനെയും ഭർതൃമാതാവിനെയും കുത്തിപ്പരിക്കേൽപ്പിച്ച് യുവതി; ആക്രമണം കുടുംബ വഴക്കിനിടെ
സൗജന്യ മരുന്നിനായി ഇനി അലയേണ്ട, രാജ്യത്തെ ആദ്യ മാതൃകാ ഫാർമസി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ, 24 മണിക്കൂറും സേവനം