ചികിത്സയ്ക്ക് വിജയ് സേതുപതി പണം നല്‍കിയ സ്ത്രീ ലൊക്കേഷനില്‍ കുഴഞ്ഞുവീണു മരിച്ചു

Published : Jan 29, 2019, 07:05 PM ISTUpdated : Jan 29, 2019, 07:48 PM IST
ചികിത്സയ്ക്ക് വിജയ് സേതുപതി പണം നല്‍കിയ സ്ത്രീ ലൊക്കേഷനില്‍ കുഴഞ്ഞുവീണു മരിച്ചു

Synopsis

സെറ്റില്‍ കുഴഞ്ഞു വീണ അച്ചാമ്മ ചങ്ങനാാശ്ശേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആശുപത്രിയില്‍ വെച്ചാണ് അവര്‍ മരണപ്പെട്ടത്. കുട്ടനാട്ടില്‍ നടക്കുന്ന മിക്ക സിനിമകളുടെ സെറ്റിലും കാണുമായിരുന്ന അച്ചാമ്മ അവിവാഹിതയായിരുന്നു

ആലപ്പുഴ: മരുന്ന് വാങ്ങാന്‍ പണമില്ലെന്നറിയിച്ചയുടന്‍ വിജയ് സേതുപതി പണം നല്‍കിയ വൃദ്ധ ലൊക്കേഷനില്‍ തന്നെ കുഴഞ്ഞു വീണ് മരിച്ചു. വിജയ് സേതുപതിയുടെ 'മാമനിതന്‍' എന്ന സിനിമയുടെ ഷൂട്ടിംഗ് സെറ്റില്‍ വെച്ചായിരുന്നു മരണം. കാവാലം അച്ചാമ്മയെന്ന വയോധികയാണ് തന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുന്നതിനിടെ മരണത്തിനു കീഴടങ്ങിയത്.

സെറ്റില്‍ കുഴഞ്ഞു വീണ അച്ചാമ്മ ചങ്ങനാാശ്ശേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആശുപത്രിയില്‍ വെച്ചാണ് അവര്‍ മരണപ്പെട്ടത്. കുട്ടനാട്ടില്‍ നടക്കുന്ന മിക്ക സിനിമകളുടെ സെറ്റിലും കാണുമായിരുന്ന അച്ചാമ്മ അവിവാഹിതയായിരുന്നു. ചില മാനസിക പ്രശ്‌നങ്ങളുണ്ടായിരുന്ന അവര്‍ 'ഞാന്‍ സല്‍പ്പേര് രാമന്‍കുട്ടി' എന്ന സിനിമയില്‍ ചെറിയ ഒരു വേഷത്തില്‍ അഭിനയിച്ചിരുന്നു.കഴിഞ്ഞ ദിവസമാണ് അച്ചാമ്മ ഷൂട്ടിംഗ് കാണാന്‍ മാമനിതന്‍ സിനിമയുടെ സെറ്റിലെത്തിയത്.

ആരാധകര്‍ക്കിടയില്‍ നിന്നും വൃദ്ധയെ ശ്രദ്ധിച്ച സേതുപതി അവരുടെ അരികിലേക്ക് ചെന്നു. തന്റെ അരികിലേക്ക് എത്തിയ വിജയ് സേതുപതിയോട് മരുന്ന് വാങ്ങാന്‍ പൈസ ഇല്ല മോനെ' എന്ന് അച്ചാമ്മ പറയുകയായിരുന്നു. ഇത് കേട്ടതും വിജയ് സേതുപതി തന്റെ സഹായികളുടെ കയ്യിലുള്ള പണം ആവശ്യപ്പെട്ടു. അദ്ദേഹത്തിന്റെ കോസ്റ്റ്യൂമര്‍ ഇബ്രഹാമിന്റെ പഴ്‌സില്‍ നിന്ന് പൈസ എത്രയെന്ന് പോലും നോക്കാതെ വിജയ് സേതുപതി ആ തുക മുഴുവന്‍ വൃദ്ധയ്ക്ക് നല്‍കുകയായിരുന്നു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കനാൽ പരിസരത്ത് മനുഷ്യന്റെ തലയോട്ടിയും ശരീരഭാഗങ്ങളും; ആദ്യം കണ്ടത് ടാപ്പിങ്ങിനെത്തിയ സ്ത്രീ, അന്വേഷണം
ദുബായിലെ കഫറ്റീരിയയിൽ ജോലി ചെയ്തിരുന്ന യുവാവ്, നെടുമ്പാശ്ശേരിയിൽ വന്നിറങ്ങിയതും തോക്ക് ചൂണ്ടി തട്ടിക്കൊണ്ടു പോയി മർദ്ദിച്ചു; 5 പേർ പിടിയിൽ