
കോഴിക്കോട്: കൊടുവള്ളി നഗരസഭയിലെ 14-ാം ഡിവിഷൻ വാരിക്കുഴിത്താഴം ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥി മാധ്യമ പ്രവർത്തകൻ കെ സി സോജിത്ത് 418 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. സിപിഎമ്മിലെ സോജിത്ത് 533 വോട്ടും യുഡിഎഫ് സ്ഥാനാർഥി ഹരിദാസൻ കുടക്കഴിയിലിന് 115 വോട്ടും. ബിജെപി സ്ഥാനാർഥിയായി കെ അനിൽ കുമാറിന് 88 വോട്ടും ലഭിച്ചു.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 340 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എൽഡിഎഫ് വിജയിച്ചത്. ഉപതിരഞ്ഞെടുപ്പിൽ 78 ശതമാനം പോളിങ്ങാണ് നടന്നത്. ആകെയുള്ള 943 വോട്ടർമാരിൽ 736 വോട്ടർമാരാണ് ഇത്തവണ വോട്ട് രേഖപ്പെടുത്തിയത്. ഡിവിഷൻ കൗൺസിലറായിരുന്ന കെ ബാബു സിപിഎം താമരശ്ശേരി ഏരിയാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടതോടെ കൗൺസിലർ സ്ഥാനം രാജിവെച്ചതിനെ തുടർന്നാണ് ഉപതെരഞ്ഞടുപ്പ് നടക്കുന്നത്.
സിപിഎമ്മിന് നിർണ്ണായക സ്വാധീനമുള്ള ഡിവിഷനിൽ കെ ബാബു 340 വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു വിജയിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 922 ആകെ വോട്ടുള്ള ഡിവിഷനിൽ 754 വോട്ടായിരുന്നു പോൾ ചെയ്തത്. യുഡിഎഫ് സ്ഥാനാർത്ഥി 168 വോട്ടും ബിജെപി സ്ഥാനാർത്ഥി 78 വോട്ടുമാണ് അന്ന് നേടിയത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam