
കൊച്ചി: ആലുവ പാലത്തിൽ നിന്നും പുഴയിൽ ചാടി ആത്മഹത്യ ചെയ്യുന്ന സംഭവമൊഴിവാക്കാൻ നടപടി ആവശ്യപ്പെട്ട നാട്ടുകാർ. പൊലീസ് കാവൽ ഏർപ്പെടുത്തുകയും ബാരിക്കേഡ് സ്ഥാപിച്ച് നിരീക്ഷണം ശക്തമാക്കുകയും ചെയ്യണമെന്നാണ് ആവശ്യം. ഇവരെന്തിനാ മരിക്കുന്നതെന്ന നമുക്കറിയില്ല. ഒരു നിമിഷത്തെ ചിന്ത മാറിപ്പോകുന്നതാണ്. സ്കൂബാ ടീമിന്റെ ഭാഗമായി പ്രവർത്തിക്കുന്ന ആലുവ സ്വദേശി സുധീറിന്റെ വാക്കുകൾ. കഴിഞ്ഞ 4 വർഷമായി പെരിയാറിലെ രക്ഷാപ്രവർത്തനങ്ങളിൽ സജീവമാണ്. നാലു വർഷത്തിനിടെ സുധീർ പുഴയിൽ നിന്ന് മുങ്ങിയെടുത്തത് നാൽപതിലധികം മൃതദേഹങ്ങൾ. ഇനിയൊരു മൃതദേഹം പോലും പുഴയിൽ നിന്ന് തനിക്ക് എടുക്കേണ്ടി വരരുതെന്നാണ് സുധീറിന്റെ ആഗ്രഹം.
കഴിഞ്ഞ ദിവസമാണ് പുതുക്കാട് സ്വദേശിയായ യുവാവ് പുഴയിൽ ചാടി ജീവനൊടുക്കിയത്. അതുപോലെ ആറുവയസ്സുകാരിയായ മകളെ പുഴയിലെറിഞ്ഞ് അച്ഛൻ ജീവനൊടുക്കിയിരുന്നു. ഇത്തരം സങ്കടപ്പെടുത്തുന്ന കാഴ്ചകളാണ് കൂട്ടായ്മ രൂപീകരിച്ച് ബോധവത്കരണത്തിലേക്ക് നീങ്ങാൻ നാട്ടുകാരെ പ്രേരിപ്പിച്ചത്. ഇവിടെയൊരു പൊലീസ് എയ്ഡ് പോസ്റ്റുണ്ടായിരുന്നതാണ്. ഇപ്പോൾ അത് നിർജ്ജീവമാണ്. പൊലീസിന്റെ കണ്ണം എന്തായാലും ഇവിടെ വേണം. ഒറ്റപ്പെട്ട പ്രദേശം പോലെയാണ് ഇവിടെ. പല സ്ഥലത്തു നിന്നും ആളുകൾ ഇവിടെ വരുന്നുണ്ട്. പ്രദേശവാസിയായ ജയപ്രകാശ് പറയുന്നു. രക്ഷാ പ്രവർത്തനം നടത്താൻ കൂടുതൽ യുവാക്കളെ കണ്ടെത്താനും ഇവർക്ക് പരിശീലനം നൽകാനും പ്രദേശവാസികൾക്ക് പദ്ധതിയുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam