ജനങ്ങളെ ഇരുട്ടിൽ നിർത്തിക്കൊണ്ട് പദ്ധതികൾ നടപ്പാക്കരുത്; ജനകീയമായ അഭിപ്രായ രൂപീകരണം അനിവാര്യമെന്ന് പരിഷത്ത്

By Web TeamFirst Published Feb 7, 2023, 9:12 AM IST
Highlights

വന്‍കിട പദ്ധതികളുടെ കാര്യത്തില്‍ ജനകീയമായ അഭിപ്രായ രൂപീകരണം അനിവാര്യമെന്ന് ശാസ്ത്ര സാഹിത്യ പരിഷത്. 

തിരുവനന്തപുരം:  വന്‍കിട പദ്ധതികളുടെ കാര്യത്തില്‍ ജനകീയമായ അഭിപ്രായ രൂപീകരണം അനിവാര്യമെന്ന് ശാസ്ത്ര സാഹിത്യ പരിഷത്ത്. ജനങ്ങളെ ഇരുട്ടില്‍ നിര്‍ത്തിക്കൊണ്ടാകരുത് പദ്ധതികളുടെ ആസൂത്രണം. മഹാപ്രളയത്തിന് ശേഷം നവകേരള നിര്‍മിതി സംബന്ധിച്ച് താഴെ തട്ടില്‍ ചര്‍ച്ചകള്‍ നടത്താന്‍ സര്‍ക്കാരിന് കഴി‍ഞ്ഞില്ലെന്നും ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന അധ്യക്ഷന്‍ ബി. രമേഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പരിഷത്തിന്റെ സംസ്ഥാന പദയാത്രയുടെ ഭാഗമായി ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കുകയായിരുന്നു ബി. രമേഷ്. അടുത്ത മാസം 28ന് പരിസ്ഥിതി ശാസ്ത്രദിനത്തിലാണ് ഈ പദയാത്ര തിരുവനന്തപുരത്ത് സമാപിക്കുന്നത്. പരിഷത്ത് കണ്ടെത്തുന്ന കാര്യങ്ങൾ സർക്കാരിന് മുന്നിൽ വെക്കാൻ ഈ പദയാത്രയിലൂടെ ഉദ്ദേശിക്കുന്നു. 

പട്ടികജാതി/ പട്ടികവർഗക്കാർക്ക് സൗജന്യ തൊഴിൽ പരിശീലനവും നിയമനവും

കേന്ദ്ര തൊഴിൽ ഉദ്യോഗ മന്ത്രാലയത്തിന്റെ കീഴീൽ തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന ദേശീയ തൊഴിൽ സേവന കേന്ദ്രം മൾട്ടി നാഷണൽ കമ്പനിയായ ടാറ്റ കൺസൾട്ടൻസി സർവ്വീസസ്സുമായി സഹകരിച്ച് പട്ടികജാതി/ വർഗത്തിൽപ്പെട്ട ഉദ്യോഗാർഥികൾക്കായി 100 മണിക്കൂർ ദൈർഘ്യമുള്ള ഓൺലൈൻ സൗജന്യ തൊഴിൽ പരിശീലന പരിപാടിയും തുടർന്ന് നിയമനവും നടത്തുന്നു.

ബി.എ/ബി.ബി.എ/ബി.ബി.എം/ബി.കോം/ബി.എസ് സി (കമ്പ്യൂട്ടർ സയൻസും ഐടിയും ഒഴികെ) ബിരുദമാണ് യോഗ്യത. ബിടെക്/ ബിസിഎ/ ബിരുദാനന്തര ബിരുദക്കാർ അപേക്ഷിക്കേണ്ടതില്ല. 2020-ലോ 2021-ലോ ബിരുദം നേടിയിട്ടുള്ളവരോ 2022-ൽ അവസാന വർഷ ബിരുദ വിദ്യാർത്ഥികളോ ആയിരിക്കണം. 10, പ്ലസ്ടു, ബിരുദം റഗുലറായി പഠിച്ചവരായിരിക്കണം. വിദൂര വിദ്യാഭ്യാസം വഴിയുള്ള പഠനം അംഗീകരിക്കില്ല.

പട്ടികജാതി/ പട്ടിക വർഗത്തിൽപ്പെട്ട ഉദ്യോഗാർഥികൾ വിശദമായ ബയോഡേറ്റയും രേഖകളുടെ കോപ്പിയും സഹിതം സബ് റീജിയണൽ എംപ്ലോയ്‌മെന്റ് ഓഫീസർ, നാഷണൽ കരീർ സർവ്വീസ് സെന്റർ ഫോർ എസ്.സി, എസ്.ടി, സംഗീത കോളേജിന് പിൻവശം, തൈക്കാട്, തിരുവനന്തപുരം എന്ന വിലാസത്തില്‍  അയയ്ക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2332113/ 8304009409. 

click me!