കെ.എസ്.ആർ.ടി.സി.ബസ്സിടിച്ച് കാൽനട യാത്രക്കാരൻ മരിച്ചു

Published : Oct 12, 2018, 10:35 PM IST
കെ.എസ്.ആർ.ടി.സി.ബസ്സിടിച്ച് കാൽനട യാത്രക്കാരൻ മരിച്ചു

Synopsis

രാമനാട്ടുകര ബസ് സ്റ്റാന്‍റ് കവാടത്തിൽ റോഡ് മുറിച്ചു കടക്കുകയായിരുന്ന യാത്രക്കാരൻ  കെ.എസ്.ആർ.ടി.സി. ബസ് ഇടിച്ചു മരിച്ചു. മൂർക്കനാട് കുഴിമ്പാട്ടിൽ മേത്തൽ  വാസു (72) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 11 മണിയോടെ രാമനാട്ടുകര ബസ് സ്റ്റാന്റിലെ പ്രവേശന കവാടത്തിലാണ് അപകടം. 

കോഴിക്കോട്: രാമനാട്ടുകര ബസ് സ്റ്റാന്‍റ് കവാടത്തിൽ റോഡ് മുറിച്ചു കടക്കുകയായിരുന്ന യാത്രക്കാരൻ  കെ.എസ്.ആർ.ടി.സി. ബസ് ഇടിച്ചു മരിച്ചു. മൂർക്കനാട് കുഴിമ്പാട്ടിൽ മേത്തൽ  വാസു (72) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 11 മണിയോടെ രാമനാട്ടുകര ബസ് സ്റ്റാന്റിലെ പ്രവേശന കവാടത്തിലാണ് അപകടം. 

ഗുരുവായൂരിലേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസ് ബസ്റ്റാന്‍റിലേക്ക് കയറുന്നതിനിടെ, റോഡ് മുറിച്ച് കടക്കുകയായിരുന്ന വാസുവിനെ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ വീണ വാസു സംഭവസ്ഥലത്ത് തന്നെ മരിച്ചു.  ഭാര്യ: ശാന്ത. മക്കൾ: അനൂപ്, അഭിത, അമൃത, മരുമക്കൾ: സുനിൽ പുല്ലാളൂർ, ബിന്ദു

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഡ്രൈവർ ഉറങ്ങിപ്പോയി; ഹരിപ്പാട് നിയന്ത്രണം വിട്ട കാറിടിച്ച് രണ്ട് പെൺകുട്ടികൾക്ക് പരിക്ക്, വണ്ടി നിന്നത് ബൈക്കുകളിൽ ഇടിച്ച്
കിഴക്കേകോട്ടയിലേക്കുള്ള സ്വകാര്യ ബസ്, 17കാരി സ്കൂളിലേക്കുള്ള യാത്രയിൽ തിരക്കിനിടയിൽ കണ്ടകർ കടന്നുപിടിച്ചു; പ്രതിക്ക് 5 വർഷം തടവും 15000 പിഴയും