
കോഴിക്കോട്: കേരളത്തിലെ പൊതുവിദ്യാലയങ്ങളില്‍ ശാസ്ത്രപഠനം മികവുറ്റതാക്കാന്‍ സര്‍വ്വ ശിക്ഷ അഭിയാന്‍ ശാസ്ത്രപാര്‍ക്കുകള്‍ ഒരുക്കുന്നു. അഞ്ച്,ആറ്, ഏഴ് ക്ലാസുകളിലെ സയന്‍സ് സിലബസില്‍ കുട്ടികള്‍ക്ക് ആശയഗ്രഹണം പ്രയാസമായ ഭാഗങ്ങളെ ലളിതമാക്കാനാണ് പദ്ധതി.
കോഴിക്കോട് ജില്ലയിലെ കക്കോടികോഴിക്കോട് വിദ്യാലയങ്ങളിൽ നടപ്പിലാക്കാൻ സേവ് ഗ്രാമപഞ്ചായത്തിലെ നാല് യുപി സ്കൂളുകളിലാണ് ഒക്ടോബര്‍ 13, 14 തിയ്യതികളില്‍ ശാസ്ത്രപാര്‍ക്ക് തയ്യാറാവുന്നത്. 13-ാം തിയതി മൂന്നുമണിക്ക് മേഖലാ ശാസ്ത്രകേന്ദ്രം (പ്ലാനറ്റേറിയം) പൊതുജനങ്ങളെക്കൂടി ലക്ഷ്യമിട്ട് ലിക്വിഡ് നൈട്രജന്‍ ഷോയും സംഘടിപ്പിക്കുന്നുണ്ട്. എഴുപത്തഞ്ചോളം ഉപകരണങ്ങള്‍ നിര്‍മ്മിച്ച് സ്കൂളുകള്‍ക്ക് നല്‍കും.
വിതരണ ഉദ്ഘാടനം ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍ 14ന് വൈകുന്നേരം 3 മണിക്ക് നിര്‍വഹിക്കും. കേരളത്തിലെ എട്ട് ജില്ലകളില്‍ നിന്നുള്ള റിസോഴ്സ് പേഴ്സണ്‍സിന്‍റെ നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍ നടക്കുക. പരിപാടിയുടെ വിജയത്തിനായി കക്കോടി ഗ്രാമപഞ്ചായത്തിന്‍റെയും പടിഞ്ഞാറ്റും മുറി ജിയുപി സ്കൂള്‍ പിടിഎ യുടെയും സഹകരണത്തോടെ സ്വാഗതസംഘം പ്രവര്‍ത്തിച്ചു വരുന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam