യാത്രക്കാരിയുടെ കാലിലൂടെ കെഎസ്ആര്‍ടിസി ബസിന്റെ പിന്‍ചക്രം കയറി

Published : Jan 24, 2021, 09:42 PM IST
യാത്രക്കാരിയുടെ കാലിലൂടെ കെഎസ്ആര്‍ടിസി ബസിന്റെ പിന്‍ചക്രം കയറി

Synopsis

ഞായറാഴ്ച വൈകീട്ട് 5.30ഓടെ പുന്നപ്ര മാര്‍ക്കറ്റ് ജങ്ഷനിലായിരുന്നു അപകടം. കായംകുളത്തുനിന്നും ആലപ്പുഴയിലേക്ക് പോകുകയായിരുന്ന ബസിലെ യാത്രക്കാരിയായിരുന്നു കുഞ്ഞുമോള്‍.  

ആലപ്പുഴ: ബസില്‍നിന്നിറങ്ങിയ യാത്രക്കാരിയുടെ കാലിലൂടെ കെഎസ്ആര്‍ടിസി ബസിന്റെ  പിന്‍ചക്രം കയറി പരിക്കേറ്റു. പുന്നപ്ര തെക്ക് പഞ്ചായത്ത് വെട്ടുവഴി മാത്യുവിന്റെ ഭാര്യ കുഞ്ഞുമോള്‍(52)ക്കാണ് പരിക്കേറ്റത്. ഞായറാഴ്ച വൈകീട്ട് 5.30ഓടെ പുന്നപ്ര മാര്‍ക്കറ്റ് ജങ്ഷനിലായിരുന്നു അപകടം. കായംകുളത്തുനിന്നും ആലപ്പുഴയിലേക്ക് പോകുകയായിരുന്ന ബസിലെ യാത്രക്കാരിയായിരുന്നു കുഞ്ഞുമോള്‍. മുന്‍വാതിലിലൂടെ ബസില്‍നിന്നിറങ്ങി പിന്നിലേക്ക് നടന്നുവരുന്നതിനിടെ യാത്രപുറപ്പെട്ട ബസിന്റെ പിന്‍ചക്രം കയറിയിറങ്ങുകയായിരുന്നു. ഇടതുകാല്‍പ്പത്തിക്ക് ഗുരുതരമായി പരിക്കേറ്റ ഇവരെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
 

PREV
click me!

Recommended Stories

'കാഴ്ചയായി ചെറുതേനും കദളിക്കുലകളും കാട്ടുപൂക്കളും', അഗസ്ത്യാർകൂടത്തിന്‍റെ മടിത്തട്ടിൽ നിന്നും ഗോത്രസംഘം സന്നിധാനത്ത്
കൊല്ലത്ത് വൻ അഗ്നിബാധ, കുരീപ്പുഴയിൽ കായലിൽ കെട്ടിയിട്ടിരുന്ന ബോട്ടുകൾക്ക് തീ പിടിച്ചു, നിരവധി ബോട്ടുകൾ കത്തിനശിച്ചു