
അമ്പലപ്പുഴ: കടൽത്തീരത്തടിഞ്ഞ ചെറിയ തിമിംഗലത്തെ മൂന്ന് ദിവസമായിട്ടും സംസ്ക്കരിക്കാത്തതിനെ തുടർന്ന് ദുർഗന്ധം രൂക്ഷം. പുന്നപ്ര ചള്ളി കടൽ തീരത്താണ് മൂന്ന് ദിവസം മുൻപ് 500 കിലോയോളം തൂക്കം വരുന്ന ചത്ത തിമിംഗലം അടിഞ്ഞത്.
ദിവസങ്ങൾ കഴിഞ്ഞിട്ടും സംസ്കരിക്കാത്തതിരനെ തുടർന്ന് ഇത് ചീഞ്ഞഴുകി പ്രദേശത്ത് ദുർഗന്ധം പരക്കുകയാണെന്ന് നാട്ടുകാർ പറയുന്നു. പുന്നപ്ര തെക്കു പഞ്ചായത്ത് വാർഡ് 15 ലെ കടലോരത്താണ് തിമിംഗലം അടിഞ്ഞത്.
ഈ വിവരം പ്രദേശവാസികൾ അധികാരികളെ ധരിപ്പിച്ചിട്ടും നടപടി ഒന്നും ആയില്ലെന്നാണ് ആക്ഷേപം. വേനൽ മഴയിൽ ഇത് അഴുകി പകർച്ചവ്യാധികൾ പടരാൻ സാധ്യതയുണ്ടെന്നും തീരവാസികൾ പറയുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam