
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ഏഴാം ശമ്പള കമ്മീഷൻ ഉത്തരവ് നടപ്പാക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധവുമായി റീജ്യൺൽ ക്യാൻസർ സെന്റർ എംപ്ലോയീസ് അസോസിയേഷൻ. ഇന്ന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒരു മണിവരെയാണ് ജീവനക്കാർ പ്രതിഷേധിച്ചത്. രോഗികൾക്ക് ബുദ്ധിമുട്ടുണ്ടാക്കാതെയും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുമായിരുന്നു പ്രതിഷേധം. ശമ്പള പരിഷ്കരണ ഉത്തരവ് അട്ടിമറിക്കുന്ന കൺട്രോളർ ഓഫ് ഫിനാൻസ് അഹമ്മദ് കബീറിനെതിരെ നടപടിയെടുക്കുക, ശമ്പള പരിഷ്കരണ പ്രകാരമുള്ള മുഴുവൻ ശമ്പളവും ഈ മാസത്തെ ശമ്പളത്തോടൊപ്പം നൽകുക, ഗവൺമെന്റിനെ അപകീർത്തിപ്പെടുത്താനുള്ള സിഒഎഫിന്റെ നീക്കങ്ങളെ ചെറുത്ത് തോൽപ്പിക്കുക തുടങ്ങിയവയാണ് സമരക്കാരുടെ ആവശ്യങ്ങൾ.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam