മൂന്ന് വര്‍ഷമായി തടഞ്ഞ് വച്ചിരുന്ന ടഗ്ഗ് മറിഞ്ഞു; ആയിരക്കണക്കിന് ലിറ്റര്‍ ഡീസല്‍ കടലില്‍ ഒഴുകുന്നു

By Web TeamFirst Published Nov 28, 2018, 6:30 PM IST
Highlights

ആഴ്ചകൾക്ക് മുൻപ് തന്നെ ടഗ്ഗ് വെള്ളം കയറി ഒരു വശത്തേക്ക് ചരിഞ്ഞു തുടങ്ങിയിരുന്നെങ്കിലും തുറമുഖ വകുപ്പ് അധികൃതരോ കോസ്റ്റൽ പോലീസ് ഉദ്യോഗസ്ഥരോ തിരിഞ്ഞു നോക്കിയില്ലെന്ന് പരാതിയുയര്‍ന്നിരുന്നു. ടഗ്ഗ് മറിഞ്ഞതിനെ തുടര്‍ന്ന് ടഗ്ഗിലുണ്ടായിരുന്ന ഓയിലും മൂവായിരത്തി അഞ്ഞൂറോളം ലിറ്റർ ഡീസലും കടലിലേക്ക് ഒഴുകുയാണ്.

തിരുവനന്തപുരം: തുറമുഖ വകുപ്പിന്റെ അനാസ്ഥയെ തുടര്‍ന്ന്, കോസ്റ്റൽ പോലീസ് പിടികൂടിയ ഗുജറാത്തി ടഗ്ഗ് ബ്രഹ്മേക്ഷ്വര മറിഞ്ഞു. ഫിഷറീസ് വകുപ്പിന്റെ പട്രോളിങ് ബോട്ടിന് മുകളിലൂടെയാണ് ടഗ്ഗ് മറിഞ്ഞത്. ആഴ്ചകൾക്ക് മുൻപ് തന്നെ ടഗ്ഗ് വെള്ളം കയറി ഒരു വശത്തേക്ക് ചരിഞ്ഞു തുടങ്ങിയിരുന്നെങ്കിലും തുറമുഖ വകുപ്പ് അധികൃതരോ കോസ്റ്റൽ പോലീസ് ഉദ്യോഗസ്ഥരോ തിരിഞ്ഞു നോക്കിയില്ലെന്ന് പരാതിയുയര്‍ന്നിരുന്നു. ടഗ്ഗ് മറിഞ്ഞതിനെ തുടര്‍ന്ന് ടഗ്ഗിലുണ്ടായിരുന്ന ഓയിലും മൂവായിരത്തി അഞ്ഞൂറോളം ലിറ്റർ ഡീസലും കടലിലേക്ക് ഒഴുകുയാണ്. ഇത് വിഴിഞ്ഞം തുറമുഖത്ത് ഏറെ പാരിസ്ഥിതിക ആഘാതം ഉണ്ടാക്കാന്‍ സാദ്ധ്യതയുണ്ട്. 

തുറമുഖ നിർമാണവുമായി ബന്ധപ്പെട്ട ജോലികൾ നടക്കുന്ന വിഴിഞ്ഞം കടലിൽ ദുരൂഹസാഹചര്യത്തില്‍ ചുറ്റിത്തിരിയുകയാരുന്ന ടഗ്ഗിനെ, 2015 ലാണ് വിഴിഞ്ഞം കോസ്റ്റൽ പോലീസ്, തീരത്തു നിന്നും ഏഴ് നോട്ടിക്കൽ മൈൽ അകലെ വച്ച് കസ്റ്റഡിയില്‍ എടുക്കുന്നത്. മതിയായ രേഖകള്‍ ഇല്ലാതിരുന്നതിനാല്‍ പിഴ ഈടാക്കാതെ വിടാനാകില്ലെന്ന തുറമുഖ വകുപ്പിന്റെ തീരുമാനത്തെ തുടര്‍ന്ന് കഴിഞ്ഞ മൂന്ന് വര്‍ഷമായി ടഗ്ഗ് വിഴിഞ്ഞം തുറമുഖത്ത് നങ്കൂരമിട്ടിരിക്കുകയായിരുന്നു.  

മാലെ ദ്വീപില്‍ നിന്നും ഗുജറാത്തിലേക്ക് മടങ്ങുകയായിരുന്ന ടഗ്ഗില്‍  മൂവായിരത്തി അഞ്ഞൂറോളം ലിറ്റർ ഡീസൽ ഉണ്ടായിരുന്നതായി അന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ക്യാപ്റ്റൻ വെങ്കിടേഷ് പപ്പു ഉൾപ്പെടെ ടഗ്ഗിലുള്ള 10 പേരും ഇന്ത്യാക്കാരായിരുന്നു.  ഇതിനിടെ ബ്രഹ്മേക്ഷ്വരയുടെ എഞ്ചിനിയറായിരുന്ന മലയാളി ശ്രീകുമാറിന് പിഎസ്സി ജോലി കിട്ടിയിരുന്നു. തുറമുഖ വകുപ്പിലെ ടഗ്ഗ് എഞ്ചിൻ ഡ്രൈവറായിട്ടായിരുന്നു 2016 ല്‍ ശ്രീകുമാറിന് നിയമനം ലഭിച്ചത്. 

click me!