
തൃശൂർ: പൊലീസ് സ്റ്റേഷനിലെ ചില്ല് തകർത്ത് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ കീഴ് പ്പെടുത്തി. ഹെറോയിനുമായി ചാലക്കുടി പൊലീസ് പിടികൂടിയ അസംകാരനാണ് രക്ഷപ്പെടാൻ ശ്രമിച്ചത്. ടോയ് ലറ്റിന്റെ ചില്ല് പൊട്ടിച്ചാണ് ഇയാൾ രക്ഷപ്പെടാൻ ശ്രമിച്ചത്. പിന്നാലെ ഓടിയ പൊലീസ് പ്രതിയെ പിടികൂടി. അബ്ദു റഹ്മാൻ (22) ആണ് പിടിയിലായത്.
തമിഴ്നാട് കേരള അതിർത്തി ചെങ്കോട്ടയിൽ യുവാവിനെ പട്ടാപ്പകൽ രണ്ടംഗ സംഘം വെട്ടിക്കൊന്നു
ഇന്ന് രാവിലെയാണ് ഹെറോയിനുമായി രണ്ട് അസം സ്വദേശികളെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. അബ്ദുറഹ്മാൻ,നൂർ അമീൻ എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്നും ചെറിയ കുപ്പികളിലാക്കിയ ഹെറോയിനാണ് പൊലീസ് പിടിച്ചെടുത്തത്. സ്റ്റേഷനിലെത്തിച്ച ശേഷം പ്രതികളിലാരാൾ ബാത്ത്റൂമിൻ്റെ ചില്ല് തകത്ത് രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. സംഭവം മനസ്സിലാക്കിയ പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു. പൊലീസ് സ്റ്റേഷൻ്റെ 200 മീറ്റർ അകലെ നിന്നാണ് ഇയാളെ പിടിച്ചത്. പിടികൂടിയ പ്രതിയെ പൊലീസ് സ്റ്റേഷനിലെത്തിച്ചു.
പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലഹരിമരുന്ന് കൊടുത്ത് പീഡിപ്പിച്ചു; മുസ്ലിം ലീഗ് നേതാവ് അറസ്റ്റിൽ
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam