ചെങ്കോട്ട സ്വദേശി രാജേഷ് (24) ആണ് മരിച്ചത്. അക്രമി സംഘം കൊടുവാളുമായി കടന്ന് കളയുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു. 

തിരുവനന്തപുരം: തമിഴ്നാട് കേരള അതിർത്തിയായ ചെങ്കോട്ടയിൽ യുവാവിനെ പട്ടാപ്പകൽ രണ്ടംഗ സംഘം വെട്ടിക്കൊന്നു. ചെങ്കോട്ട സ്വദേശി രാജേഷ് (24) ആണ് മരിച്ചത്. അക്രമി സംഘം കൊടുവാളുമായി കടന്ന് കളയുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു. ബൈക്കിലെത്തിയ രണ്ടുപേരാണ് കൊലപാതകം നടത്തിയത്. ഇവർ കൃത്യത്തിന് ശേഷം ബൈക്കിൽ കയറി പോകുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. പൊലീസെത്തി മൃതദേഹം മാറ്റാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. 

മസ്തിഷ്ക മരണമെന്ന് റിപ്പോർട്ട് നൽകി അവയവദാനം; ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ട് എബിന്റെ അമ്മ ഓമന

ചന്ദ്രശേഖരന്‍ തൃശൂരിലെത്തിയത് 15 കൊല്ലം മുമ്പ്, രണ്ടാം വിവാഹം, ഭാര്യ മരിച്ചതോടെ മക്കളെ കൊന്ന് ആത്മഹത്യാശ്രമം