
പാലക്കാട്: ദുരൂഹ സാഹചര്യത്തിൽ ഗര്‍ഭിണിയായ യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കരിമ്പ വെട്ടം പടിഞ്ഞാകരയിൽ സജിത (26)നെയാണ് വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ഭർത്താവ് നിഖിലിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവരും ഇന്നലെ രാത്രി വഴക്കു കൂടിയിരുന്നതായി ബന്ധുക്കൾ പറഞ്ഞു. ഭർത്താവ് മദ്യപിച്ചെത്തി പ്രശ്നം ഉണ്ടാക്കാറുണ്ടെന്ന് നാട്ടുകാരും പറയുന്നു. പൊലീസും വിരലടയാള വിദഗ്ദരും, ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തിവരികയാണ്. 7 മാസം ഗർഭിണിയായ യുവതിയെ ആണ് ഭര്‍ത്താവ് കൊലപ്പെടുത്തിയത്.
രഹസ്യവിവരം, പരിശോധിച്ചപ്പോള്‍ സ്കൂള്‍ ബസ് നിറയെ മൃഗങ്ങള്‍; പെന്‍സില്‍വാലിയയില്‍ അസാധാരണ അറസ്റ്റ്
https://www.youtube.com/watch?v=Ko18SgceYX8