ബൈക്കില്‍ ഓട്ടോയെ മറികടക്കാന്‍ ശ്രമിക്കവേ ബസിനടിയില്‍പ്പെട്ട് യുവാവ് മരിച്ചു; ഒരാള്‍ക്ക് പരിക്ക്

Published : Oct 28, 2018, 10:40 PM ISTUpdated : Oct 28, 2018, 10:47 PM IST
ബൈക്കില്‍ ഓട്ടോയെ മറികടക്കാന്‍ ശ്രമിക്കവേ ബസിനടിയില്‍പ്പെട്ട് യുവാവ് മരിച്ചു; ഒരാള്‍ക്ക് പരിക്ക്

Synopsis

വിഴിഞ്ഞം കോളിയൂരിൽ ഓട്ടോ റിക്ഷയെ മറികടക്കാൻ ശ്രമിക്കവേ എതിരേവന്ന ബസിനടിയിൽപ്പെട്ടു ബൈക്ക് യാത്രികനായ  യുവാവിന് ദാരുണാന്ത്യം. കോളിയൂർ സ്വദേശി വിനീത് (27) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അഭിറാം(17)നെ പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തിരുവനന്തപുരം: വിഴിഞ്ഞം കോളിയൂരിൽ ഓട്ടോ റിക്ഷയെ മറികടക്കാൻ ശ്രമിക്കവേ എതിരേവന്ന ബസിനടിയിൽപ്പെട്ടു ബൈക്ക് യാത്രികനായ  യുവാവിന് ദാരുണാന്ത്യം. കോളിയൂർ സ്വദേശി വിനീത് (27) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അഭിറാം(17)നെ പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

രാത്രി ഏഴരയോടെ കോളിയൂർ ചാനലിന് സമീപമാണ് സംഭവം. മുന്നിൽ പോയ ഓട്ടോ റിക്ഷയെ മറികടക്കാൻ ശ്രമിക്കവേ വിനീത് സഞ്ചരിച്ച ബൈക്ക് ഓട്ടോറിക്ഷയിൽ ഇടിച്ചു മറിയുകയായിരുന്നു. റോഡിലേക്ക് തെറിച്ചു വീണ വിനീതിന്റെ നെഞ്ചിലൂടെ ബസ് കയറിയിറങ്ങി. വിനീത് സംഭവസ്ഥലത്തു തന്നെ മരിച്ചു. നിസാര പരിക്കേറ്റ അഭിറാം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. വിനീതിന്റെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഓട്ടോറിക്ഷയിൽ വിനീതും സിനുവും, എത്തിയത് സവാരിയെന്ന വ്യാജേന, പരിശോധിച്ചപ്പോൾ കിട്ടിയത് 1.5 കിലോ കഞ്ചാവ്
ഏലപ്പാറയിൽ സ്വകാര്യ ലോഡ്ജിൽ ഹോട്ടൽ ജീവനക്കാരന്‍റെ മൃതദേഹം; കൊലപാതകമെന്ന് സംശയം, ഒപ്പമുണ്ടായിരുന്ന ജാര്‍ഖണ്ഡ് സ്വദേശി ഒളിവില്‍