ചെങ്കുളം ഡാമിൽ മീൻ പിടിക്കാനിറങ്ങിയ യുവാവിന് ദാരുണാന്ത്യം; മരിച്ചത് വടംവലി, വോളിബോൾ താരം

Published : Apr 18, 2024, 01:54 PM ISTUpdated : Apr 18, 2024, 02:03 PM IST
ചെങ്കുളം ഡാമിൽ മീൻ പിടിക്കാനിറങ്ങിയ യുവാവിന് ദാരുണാന്ത്യം; മരിച്ചത് വടംവലി, വോളിബോൾ താരം

Synopsis

ഇതിനിടെ കുളിക്കുന്നതിനുവേണ്ടി ജിമ്മി വീണ്ടും വെള്ളത്തിൽ ഇറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്. എന്നാൽ ഇതറിയാതെ സുഹൃത്തുക്കൾ ഏറെനേരം കരയിൽ കാത്തുനിന്നെങ്കിലും ജിമ്മിയെ കാണാനായില്ല. 

ഇടുക്കി: ചെങ്കുളം ഡാമിൽ നിന്ന് മീൻ പിടിക്കുന്നതിനിടെ യുവാവ് മുങ്ങിമരിച്ചു. ജില്ലയിലെ പ്രധാന വടംവലി, വോളിബോൾ താരമായ ചെങ്കുളം നാലാനിക്കൽ കുരുക്കോസിൻ്റെ മകൻ ജിമ്മി (33) ആണ് മരിച്ചത്. ജിമ്മിയും സുഹൃത്തുക്കളായ രണ്ടുപേരും ചേർന്ന് ഡാമിൽ വലകെട്ടി മീൻ പിടിക്കുകയായിരുന്നു. ഇതിനിടെ കുളിക്കുന്നതിനുവേണ്ടി ജിമ്മി വീണ്ടും വെള്ളത്തിൽ ഇറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്.

എന്നാൽ ഇതറിയാതെ സുഹൃത്തുക്കൾ ഏറെനേരം കരയിൽ കാത്തുനിന്നെങ്കിലും ജിമ്മിയെ കാണാനായില്ല. തുടർന്ന് ഡാമിൽ മീൻ പിടിക്കുകയായിരുന്ന മറ്റു ആളുകളുമായി ചേർന്നു നടത്തിയ തിരച്ചിലിലാണ് ജിമ്മിയെ അബോധാവസ്ഥയിൽ വെള്ളത്തിൽ കണ്ടെത്തിയത്. ഉടൻ തന്നെ ആനച്ചാലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടുകാർക്ക് വിട്ടുനൽകും. സംസ്കാരം ഇന്ന് വൈകിട്ട് നാലിന് തോക്കുപാറ സെന്റ് ജോർജ്ജ് യാക്കോബായ പള്ളിയിൽ നടക്കും. 
യുഎഇയിലെ മഴയ്ക്ക് കാരണം ക്ലൗഡ് സീഡിംഗ് അല്ലെന്ന് വിശദമാക്കി കാലാവസ്ഥാ വിഭാഗം

https://www.youtube.com/watch?v=Ko18SgceYX8

PREV
Read more Articles on
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്