തൃശൂർ പൂരത്തിന് ഇക്കുറിയും തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെത്തും, പാറമേക്കാവ് ഭഗവതിയുടെ തിടമ്പേറ്റുക ശിവകുമാർ

Published : Apr 12, 2024, 02:54 PM ISTUpdated : Apr 12, 2024, 03:26 PM IST
തൃശൂർ പൂരത്തിന് ഇക്കുറിയും തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെത്തും, പാറമേക്കാവ് ഭഗവതിയുടെ തിടമ്പേറ്റുക ശിവകുമാർ

Synopsis

പകല്‍ പൂരത്തിനും ഉപചാരത്തിനു പാറമേക്കാവ് ഭഗവതിയുടെ തിടമ്പേറ്റുക ശിവകുമാറായിരിക്കും. പാറമേക്കാവ് പൂരദിവസം പകല്‍ ഗുരുവായൂര്‍ നന്ദനും രാത്രി എഴുന്നള്ളിപ്പിന് പാറമേക്കാവ് കാശിനാഥനും തിടമ്പേറ്റും.

തൃശൂർ: തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ ഇത്തവണയും  തൃശൂർ പൂരം കൂടാനെത്തും. പൂരദിവസം നെയ്തലക്കാവിലെമ്മയെ പുറത്തേറ്റിയായിരിക്കും രാമന്റെ വരവ്. നെയ്തലക്കാവമ്മയുമായെത്തി വടക്കുനാഥ ക്ഷേത്രത്തിന്റെ തെക്കേ ഗോപുരനട വാതില്‍ തുറന്ന് പൂരത്തിന് തുടക്കമിടുന്നത് എറണാകുളം ശിവകുമാറായിരിക്കും. എട്ടോടെയാണ് നെയ്തലക്കാവിലമ്മ ക്ഷേത്രത്തില്‍നിന്ന് തെച്ചിക്കോട്ടുകാവ് പുറത്തിറങ്ങുക. 11ന് മുമ്പായി രാമചന്ദ്രന്‍ നെയ്തലക്കാവിലമ്മയുമായി റൗണ്ടില്‍ പ്രവേശിക്കും. കഴിഞ്ഞതവണ അയ്യന്തോള്‍ ദേവി പാമ്പാടി രാജന്റെ പുറത്തേറിയാണ് എത്തിയത്. ഇത്തവണ രാജന്‍ ഉണ്ടാകില്ലെന്ന് ഏകദേശം ഉറപ്പായിട്ടുണ്ട്.

Read More.... തൃശൂര്‍ പൂരാവേശത്തിലേക്ക്: കൊടിയേറ്റം ശനിയാഴ്ച, പ്രധാന ചടങ്ങുകളും തീയതികളും അറിയാം

പകരം ആരെന്ന് അടുത്ത ദിവസങ്ങളില്‍ മാത്രമേ തീരുമാനമാകൂ. പൂരം തുടങ്ങാന്‍ മാത്രമല്ല അവസാന ചടങ്ങിനും ശിവകുമാറിന്റെ സാന്നിധ്യമുണ്ടാകും. പകല്‍ പൂരത്തിനും ഉപചാരത്തിനു പാറമേക്കാവ് ഭഗവതിയുടെ തിടമ്പേറ്റുക ശിവകുമാറായിരിക്കും. പാറമേക്കാവ് പൂരദിവസം പകല്‍ ഗുരുവായൂര്‍ നന്ദനും രാത്രി എഴുന്നള്ളിപ്പിന് പാറമേക്കാവ് കാശിനാഥനും തിടമ്പേറ്റും. തിരുവമ്പാടിയില്‍ പൂരം പുറപ്പെടുമ്പോള്‍, തിരുവമ്പാടി കണ്ണനും മഠതതില്‍ വരവ് സമയംതൊട്ട്  തിരുവമ്പാടി ചന്ദ്രശേഖരനും തിടമ്പേറ്റും. രാത്രി പൂരത്തിന് കുട്ടന്‍കുളങ്ങര അര്‍ജുനനാണ് തിടമ്പ്. ഉപചാരത്തിന് തിരുവമ്പാടി ചന്ദ്രശേഖരനാണ് ഉണ്ടാവുക. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മുന്നറിയിപ്പില്ലാതെ സർവ്വീസ് റദ്ദാക്കി, ടിക്കറ്റ് തുക റീഫണ്ട് നൽകിയില്ല; എയർ ഏഷ്യയ്ക്കെതിരെ തൃശൂർ ഉപഭോക്തൃ കമ്മീഷൻ വിധി
മാസ്കില്ല, ഹെൽമറ്റില്ല, ബൈക്കിന് കൈകാണിച്ച പൊലീസുകാരനെ ഇടിച്ചിട്ട് രക്ഷപ്പെട്ടു; യുവാവിന് 2.5 വർഷം തടവും പിഴയും, ശിക്ഷ 2020ലെ കേസിൽ