'സ്റ്റേഷനും കമ്മീഷണർ ഓഫീസും കത്തിക്കും' ആവേശം സ്റ്റൈൽ ഭീഷണി പൊലീസ് ശരിക്കും കേട്ടു, തീക്കാറ്റ് സാജൻ വലയിലായി

Published : Jan 31, 2025, 09:16 PM IST
'സ്റ്റേഷനും കമ്മീഷണർ ഓഫീസും കത്തിക്കും' ആവേശം സ്റ്റൈൽ ഭീഷണി പൊലീസ് ശരിക്കും കേട്ടു, തീക്കാറ്റ് സാജൻ വലയിലായി

Synopsis

തെലങ്കാനയിലെ ഹൈദരാബാദിൽ നിന്നാണ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഇയാളെ പിടികൂടിയത്

തൃശൂര്‍: പൊലീസ് സ്റ്റേഷനും കമ്മീഷണര്‍ ഓഫീസും ബോംബെറിഞ്ഞ് തകര്‍ക്കുമെന്ന് ഭീഷണി മുഴക്കി ഒളിവില്‍ പോയ തീക്കാറ്റ് സാജന്‍ പിടിയില്‍. തെലങ്കാനയിലെ ഹൈദരാബാദിൽ നിന്നാണ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഇയാളെ പിടികൂടിയത്. തേക്കിന്‍കാട് മൈതാനത്ത് ആവേശം സിനിമ അനുകരിച്ച് പിറന്നാള്‍ ആഘോഷിക്കുന്നത് തടഞ്ഞതിനാണ് ഇയാള്‍ ബോംബ് ഭീഷണി മുഴക്കിയത്.  

മൂന്നു കൊലപാതകമടക്കം 12 കേസുകളില്‍ പ്രതിയാണ് പുത്തൂര്‍ സ്വദേശിയായ സാജന്‍. ജൂലൈ ഏഴിനാണ് പിറന്നാള്‍ ആഘോഷവുമായി ബന്ധപ്പെട്ട സംഭവങ്ങളുണ്ടായത്. പിറന്നാള്‍ ആഘോഷിക്കാന്‍ സാജനും സംഘവും തേക്കിന്‍കാട് മൈതാനത്ത് എത്തുകയായിരുന്നു.  ആവേശം സിനിമയിലെപോലെ സാജന്‍ അനുയായികള്‍ക്കിടിയിലേക്കെത്തി കേക്ക് മുറിക്കുന്നതിന്റെ റീല്‍സ് എടുത്ത് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയായിരുന്നു ലക്ഷ്യം. 

എന്നാല്‍ സാജന്‍ എത്തുംമുമ്പ് തന്നെ പ്രായപൂര്‍ത്തിയാവാത്ത കുട്ടികളുള്‍പ്പെടെ 32 പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഇതിനിടെ സാജന്‍ രക്ഷപ്പെടുകയായിരുന്നു. സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്തവരെ താക്കീത് നല്‍കിയശേഷം രക്ഷിതാക്കള്‍ക്കൊപ്പം വിട്ടയച്ചെങ്കിലും ക്രിമിനല്‍ പശ്ചാത്തലമുള്ള 16 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇിതിനെ തുടര്‍ന്നായിരുന്നു അനുയായികളെ വിട്ടയച്ചില്ലെങ്കില്‍ പൊലീസ് സ്റ്റേഷനും കമ്മിഷണര്‍ ഓഫീസും ബോംബ് വച്ച് തകര്‍ക്കുമെന്ന് സാജന്‍ പൊലീസിനെ ഭീഷണിപ്പെടുത്തിയത്. 

ഫെബ്രുവരി മുതൽ വൈദ്യുതി ചാര്‍ജ് കുറയുമെന്ന് കെഎസ്ഇബി; ഒരു യൂണിറ്റിന് ഉപഭോക്താക്കള്‍ക്ക് കുറവായി ലഭിക്കുക 9 പൈസ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
click me!

Recommended Stories

പകൽ ലോഡ്ജുകളിലുറക്കം, രാത്രി മോഷണം, നാഗാലാൻഡ് സ്വദേശിയെ കയ്യോടെ പിടികൂടി പൊലീസിന് കൈമാറി അതിഥി തൊഴിലാളി സഹോദരങ്ങൾ
ജാമ്യത്തിലിറങ്ങി സ്റ്റേഷന് മുന്നിലെ തെങ്ങിൽ കയറി മദ്യപൻ, രാത്രിയിൽ ശരിക്കും വട്ടംകറങ്ങി പൊലീസുകാർ; ഒടുവിൽ സമാധാനിപ്പിച്ച് ഇറക്കി