
പാലക്കാട്: പാലക്കാട് ശ്രീകൃഷ്ണപുരം തൃപ്പൂലിക്കൽ മഹാദേവക്ഷേത്രത്തിൽ ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം. ഓട് പൊളിച്ച് അകത്ത് കയറിയ കള്ളൻ പതിനായിരത്തോളം രൂപ കവർന്നു. ചെർപ്പുളശേരി പൊലീസ് അന്വേഷണം ആരംഭിച്ചു. രാവിലെ നട തുടക്കാനെത്തിയ മേൽശാന്തിയാണ് ഭണ്ഡാരം കുത്തിത്തുറന്ന് പണം കവർന്നതായി കാണുന്നത്. ക്ഷേത്രത്തിന് തെക്കുവശത്ത് നിന്ന് ഓടിളക്കി, മണിക്കിണറിന്റെ പടിയിൽ ചവിട്ടിയാണ് കള്ളൻ അകത്ത് കയറിയത്. നടയ്ക്ക് മുന്നിലുള്ള ഭണ്ഡാരത്തിന്റെ പൂട്ട് പൊളിച്ച് പതിനായിരത്തോളം രൂപ കവർന്നു. മിനി മാസ് ലൈറ്റിന്റെ വെളിച്ചമുണ്ടായതിനാൽ മറ്റ് ഭണ്ഡാരങ്ങളിൽ തൊട്ടില്ല. ക്ഷേത്രത്തെക്കുറിച്ച് നന്നായി മനസിലാക്കിയ ശേഷമുള്ള മോഷണമെന്നാണ് ക്ഷേത്രം ഭാരവാഹികൾ പറയുന്നത്. ക്ഷേത്രത്തിൽ സിസിടിവികളില്ല. സമീപത്തെ സിസിടിവികൾ കേന്ദ്രീകരിച്ചാണ് ചെർപ്പുളശേരി പൊലീസിന്റെ അന്വേഷണം.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam