ഡോക്ടർ ചമഞ്ഞ് അതിഥി തൊഴിലാളികൾക്കിടയിൽ മോഷണം പതിവാക്കിയാള്‍ പിടിയില്‍

By Web TeamFirst Published Mar 15, 2021, 6:55 AM IST
Highlights

തൊഴിലാളികൾ വിശ്രമിക്കുന്ന സമയത്തും താമസ സ്ഥലത്ത് ആളില്ലാത്ത നേരത്തും എത്തി മോഷണം നടത്തുകയാണ് പതിവെന്ന് പോലീസ് പറഞ്ഞു. 

കോട്ടക്കൽ: ആയൂർവേദ ഡോക്ടർ ചമഞ്ഞ് അതിഥി തൊഴിലാളികൾക്കിടയിൽ മോഷണം പതിവാക്കിയ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കൂറ്റമ്പാറ അമരമ്പലം പനങ്ങാടൻ അബ്ദുശീദ് (36) ആണ് പിടിയിലായത്. ഇതര സംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലത്തും തൊഴിൽ ഇടങ്ങളിലും എത്തി ബന്ധം സ്ഥാപിച്ചാണ് മോഷണം. 

തൊഴിലാളികൾ വിശ്രമിക്കുന്ന സമയത്തും താമസ സ്ഥലത്ത് ആളില്ലാത്ത നേരത്തും എത്തി മോഷണം നടത്തുകയാണ് പതിവെന്ന് പോലീസ് പറഞ്ഞു. മൊബൈൽ ഫോണും പണവും നഷ്ടമായതോടെ സംശയം തോന്നിയ അതിഥി തൊഴിലാളികൾ താമസ സ്ഥലത്ത് ക്യാമറ സ്ഥാപിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞത്. 

തുടർന്ന് കോട്ടക്കൽ പോലീസ് നടത്തിയ അന്വേഷണത്തിൽ കഴിഞ്ഞ ദിവസം കോട്ടക്കൽ  പിടികൂടുകയായിരുന്നു. കോട്ടക്കലിലും പരിസരങ്ങളിലും സമാനരീതിയിലുള്ള മോഷണം നടത്തിയിട്ടുണ്ടെന്ന് പോലീസ് സംശയിക്കുന്നു.  നിലമ്പൂർ, പെരിന്തൽമണ്ണ പോലീസ് സ്റ്റേഷനുകളിൽ പ്രതിക്ക് സമാനരീതിയിലുള്ള കുറ്റകൃത്യത്തിന് കേസ് നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു.

click me!