എന്നാലും ഈ ജ്വല്ലറിയോട് മാത്രം 'പ്രത്യേക ഇഷ്ടം', എല്ലാം നടക്കുന്നത് ഒരേ രീതി, കൊടുങ്ങല്ലൂരിലെ ജ്വല്ലറിയിൽ 3ാം തവണയും മോഷണം

Published : Jul 05, 2025, 09:50 PM IST
jewellery theft

Synopsis

കൊടുങ്ങല്ലൂർ മൂന്നുപീടികയിലെ ഐഡിയ ജ്വല്ലറിയിൽ മൂന്നാം തവണയും മോഷണം നടന്നു.

 തൃശൂർ: കൊടുങ്ങല്ലൂർ മൂന്നുപീടികയിലെ ഐഡിയ ജ്വല്ലറിയിൽ വീണ്ടും മോഷണം. ഇത് മൂന്നാം തവണയാണ് ഈ സ്ഥാപനത്തിൽ കവർച്ച നടക്കുന്നത്. മോഷ്ടാക്കൾക്ക് ഈ ജൂവലറിയോടുള്ള "പ്രത്യേക ഇഷ്ടം" പോലീസിനെ വലയ്ക്കുകയാണ്. ശനിയാഴ്ചയാണ് ഏറ്റവും പുതിയ മോഷണം നടന്നത്.

കവർച്ചകളുടെ രീതിയും പോലീസിൻ്റെ വെല്ലുവിളികളും

ജ്വല്ലലറിയിലെ മൂന്ന് മോഷണങ്ങളും നടന്നത് പിൻഭാഗത്തെ ചുമർ കുത്തിത്തുറന്നാണ്. ആദ്യ മോഷണം നടന്നത് 2007-ലാണ്, അന്ന് സ്വർണാഭരണങ്ങളടക്കം നഷ്ടപ്പെട്ടിരുന്നു. കഴിഞ്ഞ വർഷം സമാനമായ രീതിയിൽ വീണ്ടും മോഷണം നടക്കുകയും വെള്ളിയാഭരണങ്ങൾ കവരുകയും ചെയ്തു. ഈ രണ്ട് കേസുകളിലെയും പ്രതികളെ കണ്ടെത്താൻ കഴിയാതിരുന്ന സാഹചര്യത്തിലാണ് ശനിയാഴ്ച വീണ്ടും ജ്വല്ലറിയുടെ പിൻഭാഗത്തെ ചുമർ തകർത്ത് മോഷണം നടന്നത്.

മോഷ്ടാക്കളുടെ തന്ത്രങ്ങൾക്കൊത്ത് അന്വേഷണ ഉദ്യോഗസ്ഥർക്ക് എത്താനാകാത്തതാണ് തുടർച്ചയായ മോഷണങ്ങൾക്ക് കാരണമെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്. എന്തായാലും, ഇത്തവണ മോഷ്ടാക്കളെ പിടികൂടുമെന്ന വാശിയിലാണ് പൊലീസ്. ദേശീയപാതയോരത്ത് സ്ഥിതി ചെയ്യുന്ന ജ്വല്ലറിയിലെ തുടർച്ചയായ മോഷണങ്ങൾ വ്യാപാരികൾക്കിടയിൽ വലിയ ആശങ്ക പരത്തിയിട്ടുണ്ട്. ഈ കവർച്ചകൾക്ക് പിന്നിൽ നാടറിഞ്ഞ കള്ളനാണോ എന്നും പോലീസ് സംശയിക്കുന്നു. ഇത്തവണ കുറച്ച് വെള്ളി ആഭരണങ്ങൾ മാത്രമാണ് നഷ്ടപ്പെട്ടതെന്നാണ് പ്രാഥമിക വിവരം.

PREV
PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ജാമ്യത്തിലിറങ്ങി സ്റ്റേഷന് മുന്നിലെ തെങ്ങിൽ കയറി മദ്യപൻ, രാത്രിയിൽ ശരിക്കും വട്ടംകറങ്ങി പൊലീസുകാർ; ഒടുവിൽ സമാധാനിപ്പിച്ച് ഇറക്കി
പിതാവിന് പിന്നാലെ മകനും, ഒമാനില്‍ കാര്‍ ഡിവൈഡറിലിടിച്ച് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം