വീട്ടിൽക്കയറി മാല പൊട്ടിക്കാൻ ശ്രമം; ദമ്പതികൾക്ക് പരിക്ക്, മൂന്നം​ഗസംഘത്തിനായി തെരച്ചിൽ; സംഭവം കണ്ണൂർ ചാലാട്

Published : Jun 16, 2024, 11:39 AM ISTUpdated : Jun 16, 2024, 01:02 PM IST
വീട്ടിൽക്കയറി മാല പൊട്ടിക്കാൻ ശ്രമം; ദമ്പതികൾക്ക് പരിക്ക്, മൂന്നം​ഗസംഘത്തിനായി തെരച്ചിൽ; സംഭവം കണ്ണൂർ ചാലാട്

Synopsis

ലിനി മകൻ അഖിനെ വിളിക്കുകയും മകൻ എത്തിയപ്പോൾ ആക്രമി സംഘം ഇവരെ ആക്രമിച്ചതിന് ശേഷം കടന്നു കളയുകയുമായിരുന്നു.

കണ്ണൂർ: കണ്ണൂർ ചാലാട് കവർച്ചാ സംഘത്തിന്റെ ആക്രമണത്തിൽ ദമ്പതികൾക്കും മകനും പരിക്ക്. കിഷോർ, ഭാര്യ ലിനി, മകൻ അഖിൻ എന്നിവരെയാണ് മൂന്നംഗസംഘം ആക്രമിച്ച് കടന്നു കളഞ്ഞത്. മാല പൊട്ടിക്കാനുള്ള ശ്രമം ചെറുത്തപ്പോഴാണ് കുടുംബത്തിന് നേർക്ക് ആക്രമണമുണ്ടായത്. പുലർച്ചെ 5 മണിക്കാണ് വീട്ടുകാര്‍ ഉണര്‍ന്ന സമയത്താണ് സംഭവം. വീടിന്റെ പുറകുവശത്തുള്ള വാതിൽ തുറന്നിട്ടിരിക്കുകയായിരുന്നു. അടുക്കളയില്‍ നില്‍ക്കുന്ന സമയത്ത് രണ്ട് പേർ വീടിനകത്തേക്ക് ഓടിക്കയറി, ലിനിയുടെ മാല പൊട്ടിക്കാൻ ശ്രമിക്കുകയായിരുന്നു. 

ലിനി മകൻ അഖിനെ വിളിക്കുകയും മകൻ എത്തിയപ്പോൾ ആക്രമി സംഘം ഇവരെ ആക്രമിച്ചതിന് ശേഷം കടന്നു കളയുകയുമായിരുന്നു. സംഘത്തിലൊരാൾ പുറത്ത് നിൽക്കുകയായിരുന്നു. അക്രമി വടികൊണ്ട് അടിച്ചതിനെ തുടർന്ന് അഖിന്റെ തോളിന് പരിക്കേറ്റിട്ടുണ്ട്. വീട്ടിൽ ഫോറൻസിക് സംഘം എത്തി പരിശോധന നടത്തി. ടൗൺ പൊലീസ് സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

രാത്രി 7.30, വഴി ചോദിക്കാനെന്ന വ്യാജേന ഓട്ടോ നിർത്തി; സംസാരത്തിനിടെ വയോധികന്‍റെ പോക്കറ്റിലെ പണവും ഫോണും തട്ടിയെടുത്തു
ഐടിസിയുടെ വ്യാജ ലേബൽ, എത്തിച്ചത് കംബോഡിയയിൽ നിന്ന്; കൊല്ലത്ത് 145 പാക്കറ്റ് വ്യാജ സിഗരറ്റുമായി രണ്ട് പേർ അറസ്റ്റിൽ