കാണിക്കവഞ്ചിയുടെ താഴ് അറുത്ത് മാറ്റി 19കാരൻ, നാട്ടുകാര് കണ്ടതോടെ രക്ഷപെടാൻ ശ്രമം; ഓടിച്ചിട്ട് പിടികൂടി

Published : Jul 28, 2023, 02:38 AM IST
കാണിക്കവഞ്ചിയുടെ താഴ് അറുത്ത് മാറ്റി 19കാരൻ, നാട്ടുകാര് കണ്ടതോടെ രക്ഷപെടാൻ ശ്രമം; ഓടിച്ചിട്ട് പിടികൂടി

Synopsis

പ്രതി തകഴി ക്ഷേത്രത്തിലെ കാണിക്കവഞ്ചിയുടെ താഴ് അറുത്ത് മാറ്റാൻ ശ്രമിക്കുന്നതിനിടെ ക്ഷേത്ര ജീവനക്കാരും ഭക്തജനങ്ങളും കണ്ടതിനെ തുടർന്ന് ഓടി രക്ഷപെടാൻ ശ്രമിച്ചു.

അമ്പലപ്പുഴ: തകഴി ക്ഷേത്രത്തിലെ കാണിക്കവഞ്ചി മോഷ്ടിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. തകഴി വില്ലേജിൽ തകഴി പഞ്ചായത്ത് മൂന്നാം വാർഡിൽ ശ്യാംഭവനിൽ അപ്പു (19) വിനെയാണ് അമ്പലപ്പുഴ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ദ്വിജേഷ് എസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 23ന് വൈകുന്നേരം ആയിരുന്നു കേസിന് ആസ്പദമായ സംഭവം.

പ്രതി തകഴി ക്ഷേത്രത്തിലെ കാണിക്കവഞ്ചിയുടെ താഴ് അറുത്ത് മാറ്റാൻ ശ്രമിക്കുന്നതിനിടെ ക്ഷേത്ര ജീവനക്കാരും ഭക്തജനങ്ങളും കണ്ടതിനെ തുടർന്ന് ഓടി രക്ഷപെടാൻ ശ്രമിച്ചു. എന്നാൽ, പ്രതിയെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. പ്രതിക്ക് ഏറ്റുമാനൂരിലും പുനലൂരിലും എടിഎം കവർച്ചാ ശ്രമത്തിന് കേസുകൾ ഉള്ളതായി വിശദമായ ചോദ്യം ചെയ്യലിൽ വ്യക്തമായിട്ടുണ്ട്.

അതേസമയം, കൊച്ചിയിൽ ബൈക്ക് മോഷ്ടിച്ച കേസിൽ ഒരു യുവാവ് കൂടി പിടിയിലായിരുന്നു. തൃശൂർ കാട്ടൂർ പടിയൂർ എടത്തിരിഞ്ഞി തെക്കേത്തലയ്ക്കൽ വീട്ടിൽ നിധിനെയാണ് ഞാറയ്ക്കൽ പൊലീസ് കാട്ടൂരിൽ നിന്നും അറസ്റ്റ് ചെയ്തത്. ഇകഴിഞ്ഞ 12ന് ഉച്ചയ്ക്ക് മുരിക്കുംപാടത്തു വെച്ച് റോഡ് സൈഡിൽ പാർക്ക് ചെയ്തിരുന്ന യമഹ ഫാസിനോ സ്കൂട്ടർ മോഷ്ടിച്ച കേസിൽ, രണ്ടാം പ്രതിയാണ് പിടിയിലായ നിധിൻ.

കേസിലെ മുഖ്യ പ്രതിയായ കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽപ്പെട്ട ഫ്രീക്കൻ എന്നു വിളിക്കുന്ന വിഷ്ണുവിനെ കഴിഞ്ഞദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മോഷണം പോയ സ്കൂട്ടർ ഇയാളുടെ പക്കൽ നിന്നാണ് പൊലീസ് പിടിച്ചെടുത്തത്. പുതുവൈപ്പ് തോട്ടകത്ത് ജോൺസണിന്റെ സ്കൂട്ടറാണ് പ്രതികൾ മോഷ്ടിച്ചത്. മാള, കാട്ടൂർ, ഇരിങ്ങാലക്കുട, ഞാറയ്ക്കൽ തുടങ്ങിയ സ്റ്റേഷനുകളിലായി മോഷണം, പിടിച്ചുപറി, മയക്കുമരുന്നു വിൽപന തുടങ്ങി 14 കേസുകൾ നിധിന്റെ പേരിലുണ്ട്. 

ബുര്‍ഖ ധരിച്ച് നസ്റുല്ലയ്ക്കും സുഹൃത്തുകള്‍ക്കുമൊപ്പം ഭക്ഷണം കഴിക്കുന്ന അഞ്ജു; മൂന്നാമത്തെ വീഡിയോയും വൈറൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം..

 

PREV
Read more Articles on
click me!

Recommended Stories

റെയിൽവെ സ്റ്റേഷനിൽ നിന്ന് പോയ ഓട്ടോയെ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പിന്തുടർന്ന് പൊലീസ്; തട്ടിക്കൊണ്ടുപോയ കുട്ടിയെ കണ്ടെത്തി
'90 ദിവസം ജയിലിൽ ഇട്ടു, ഇതിനൊക്കെ ആര് നഷ്ടപരിഹാരം കൊടുക്കും', ദിലീപ് അഗ്നിശുദ്ധി വരുത്തിയെന്ന് സുരേഷ് കുമാര്‍