ആറ്റിങ്ങല്‍ ബിവറേജസ് വെയര്‍ ഹൌസില്‍ വീണ്ടും മോഷണം; ഷീറ്റ് പൊളിച്ച് 101 കെയ്സ് മദ്യം കവര്‍ന്നു

Published : May 22, 2021, 08:01 PM ISTUpdated : May 22, 2021, 08:02 PM IST
ആറ്റിങ്ങല്‍ ബിവറേജസ് വെയര്‍ ഹൌസില്‍ വീണ്ടും മോഷണം; ഷീറ്റ് പൊളിച്ച് 101 കെയ്സ് മദ്യം കവര്‍ന്നു

Synopsis

കഴിഞ്ഞ ലോക്ക് ഡൗണിലും മോഷണം നടന്ന ആറ്റിങ്ങലിലെ ബിവറേജസ് കോർപ്പറേഷൻ വെയർഹൗസിൽ നിന്ന് ഇക്കുറിയും മദ്യകുപ്പികൾ മോഷണം പോയി.

തിരുവനന്തപുരം: വിദേശ മദ്യം പിടിച്ചതിന് പിന്നാലെ എക്സൈസ് നടത്തിയ അന്വേഷണം ചെന്നെത്തിയത് ബിവറേജസ് കോർപറേഷനിലെ വെയർ ഹൗസിൽ നടന്ന മോഷണത്തിലേക്ക്. കഴിഞ്ഞ ലോക്ക് ഡൗണിലും മോഷണം നടന്ന ആറ്റിങ്ങലിലെ ബിവറേജസ് കോർപ്പറേഷൻ വെയർഹൗസിൽ നിന്ന് ഇക്കുറിയും മദ്യകുപ്പികൾ മോഷണം പോയി. 101 കെയ്സുകളിൽ സൂക്ഷിച്ചിരുന്ന മദ്യം ആണ് നഷ്ടപ്പെട്ടത്. 

ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ ആറ്റിങ്ങലിലും സമീപ പ്രദേശങ്ങളിലും വ്യാജ മദ്യം സുലഭമായി ലഭിക്കുന്നതായി എക്സൈസിന് വിവരം ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ വർക്കലയിൽ നിന്ന് കാറിൽ കടത്താൻ ശ്രമിച്ച 54 ലിറ്റർ വിദേശ മദ്യം രണ്ടു ദിവസം മുൻപ് പിടികൂടി. തുടർന്നാണ് വെയർ ഹൗസിൽ നിന്ന് മദ്യം മോഷണം പോയ വിവരം അറിയുന്നത്. 

ഗോഡൗൺ പരിശോധിക്കുന്നതിനായി വെയർഹൗസ് മാനേജരെ വിളിച്ചു വരുത്തി നടത്തിയ അന്വേഷണത്തിലാണ് മോഷണം നടന്നത് ഉറപ്പിച്ചത്. മെയ് 9ന് വെളുപ്പിന് 1 മണിയോടെ മോഷണം നടന്നതായാണ് സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. വെയർ ഹൗസിന് പിന്നിലെ കെട്ടിടത്തിലെ ഷീറ്റ് ഇളക്കി മോഷ്ടാക്കൾ ഉള്ളിൽ കടന്നതായാണ് പ്രാഥമിക നിഗമനം കൂടാതെ ഇത്രയും കെയ്‌സ് മദ്യം കാണാതെ പോയതിനാൽ ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഉപയോഗിച്ചു ഗോഡൗൺ തുറന്നോ എന്നതും അന്വേഷിക്കുന്നുണ്ട്. കഴിഞ്ഞ ലോക്ക് ഡൗണിൽ ഇവിടെ നിന്നും 40 കെയ്സ് മദ്യമാണ് കാണാതായത്

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കർണാടകയിൽ ചൈനീസ് ജിപിഎസ് ട്രാക്കർ ഘടിപ്പിച്ച കടൽ കാക്കയെ കണ്ടെത്തി, ഇ-മെയിൽ ഐഡിയും; അന്വേഷണം
താമരശ്ശേരിയില്‍ നിയന്ത്രണം വിട്ട ബസ് കാറിലിടിച്ചു, കാർ യാത്രികന് ദാരുണാന്ത്യം; ഇരുവാഹനങ്ങളും നിന്നത് മതിലിൽ ഇടിച്ച്